‘ഒരെടുത്തും പോണില്ല, ഇവിടെ തന്നെയുണ്ടാവും’ ഇരട്ടയുടെ ട്രെയിലര്‍ എത്തി

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനാകാൻ വീണ്ടും ജോജു ജോർജ്. കരിയറിലെ തന്നെ ആദ്യ ഇരട്ട വേഷത്തിൽ താരം എത്തുന്ന ‘ഇരട്ട’ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നു. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ നിർമ്മിക്കുന്ന ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രം ജോജു എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലാകും എന്നതിൽ സംശയമില്ല.

ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം, തികച്ചും വ്യത്യസ്തരായ ഈ രണ്ടു മനുഷ്യർക്കിടയിൽ ഉള്ള പകയുടെ കൂടെ കഥയാണ് പറയുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഈ ഇരട്ടകൾക്കിയിൽ അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ചിത്രത്തെ കൂടുതൽ ആകാംഷനിറഞ്ഞതാക്കുന്നു. ജോജുവിനോപ്പം അഞ്ജലി അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും പ്രതീക്ഷ നൽകുന്നതാണ്. ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രം തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയാകും നൽകുക എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ഇരട്ടയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്. അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ചർച്ചയായിരുന്നു.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ്‌ , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.

Gargi

Recent Posts

സഹോദരിയുടെ കല്ല്യാണത്തിന് പോലും സദ്യ കഴിച്ചിട്ടില്ല, അതാണ് തന്റെ നിലപാട്- ഗോകുല്‍ സുരേഷ്

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഗോകുല്‍ സുരേഷ്. അടുത്തിടെ താരം നടത്തിയ തുറന്നുപറച്ചിലുകള്‍ ശ്രദ്ധേയമായിരുന്നു. അച്ഛന്റെ രാഷ്ട്രീയത്തിനെ വിമര്‍ശിക്കുന്നവര്‍ക്കും താരം ശക്തമായ…

1 min ago

യു ആര്‍ സോ സ്‌പെഷ്യല്‍…മമിതയ്ക്ക് ഹൃദയം നിറച്ച് പിറന്നാളാശംസകള്‍ നേര്‍ന്ന് അഖില

പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന നായികയാണ് മമിത ബൈജു. റീനുവിലൂടെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മമിത മാറി.…

6 mins ago

ദൈവം അനുഗ്രഹിച്ചാല്‍ ഉടന്‍ നടക്കും-കുഞ്ഞാറ്റ

ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്.…

8 mins ago

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

11 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago