സണ്ണി ലിയോൺന് ഇല്ലാത്ത എന്താണ് ഷക്കീലക്ക് കുറവായി ഉള്ളത് ജോമോൾ ജോസഫ് !!

പുരോഗമന ചിന്താ ധാരകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ജനശ്രെധ ആകര്‍ഷിച്ച യുവതിയാണ് ജോമോള്‍ ജോസഫ്‌. സ്ത്രീകള്‍ പുറത്തുപറയാന്‍ മടിക്കുന്ന പലകാര്യങ്ങളും ജോമോള്‍ തുറന്ന് ഫേസ്ബുക്കില്‍ കുറിക്കാറുണ്ട്. ഇപ്പോൾ സംവിധായകൻ ഒമർ ലുലുവിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്, ഷക്കീലയെ അപമാനിച്ചു പോലും!! ആര്?? ഇന്നലെ മുതൽ ചാനലുകളിലും സോഷ്യൽ മീഡിയ പ്രൊഫൈലുകളിലും youtube ചാനലുകളിലും ഒക്കെ കത്തി പടർന്ന വാർത്തയാണ്, ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വരാനിരുന്ന ഷക്കീലയെ ഹൈലൈറ്റ് മാൾ അധികൃതർ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും തടഞ്ഞു എന്ന വാർത്ത.. വാർത്ത കേട്ടതും അതിന്റെ ശരിതെറ്റുകൾ പോലും അന്വേഷിക്കാതെ ഹൈലൈറ്റ് മാളിനെതിരെ വലിയ അട്ടഹാസവും, ഷക്കീലക്ക് ഒപ്പം എന്ന പോസ്റ്റുകളും വാർത്തകളും ഒക്കെയായി ആകെമൊത്തം ജഗപൊക.. (A പടത്തിൽ അഭിനയിച്ച സിനിമകൾക്ക് വിലക്കില്ല, നായികക്ക് വിലക്ക്!! സണ്ണി ലിയോൺ ന് ഇല്ലാത്ത എന്താണ് ഷക്കീലക്ക് കുറവായി ഉള്ളത്!! മലയാളികൾ ആകെമൊത്തം പൊട്ടിത്തെറിച്ചു.. ) ഹൈലൈറ്റ് മാളിൽ പ്രൊമോഷൻ നിശ്ചയിച്ചിരുന്ന ആ സിനിമയുടെ സംവിധായകൻ ഒമർ ലുലു ആണെന്ന് കേട്ടപ്പോൾ, ഈ വാർത്താ കോലാഹലം കണ്ടപ്പോൾ (ഈ എനിക്ക്) വലിയ അത്ഭുതമൊന്നും തോന്നിയില്ല.. കാരണം വിശദീകരിക്കാം, അതിനു മുന്നേ ഒമർ ലുലുവിനോട് ചില ചോദ്യങ്ങൾ..

1. ഹൈലൈറ്റ് മാളിൽ സിനിമ പ്രൊമോഷൻ പ്ലാൻ ചെയ്തപ്പോൾ, ഷക്കീലയാണ് ചീഫ് ഗസ്റ്റ് ആയി വരുന്നത് എന്ന് ഒമർ ലുലുവോ അയാളുമായി ബന്ധപ്പെട്ട ആരെങ്കിലുമൊ മാൾ അധികൃതകരെ അറിയിച്ചിരുന്നോ? 2. കുറച്ചാഴ്ചകൾക്ക് മുന്നേ ഇതേ മാളിൽ വെച്ച് നടന്ന മറ്റൊരു സിനിമയുടെ പ്രൊമോഷൻന്റെ ഭാഗമായി തടിച്ചു കൂടിയ ആളുകൾക്കിടയിൽ യുവ നടികൾക്ക് സുരക്ഷ ഒരുക്കാൻ കഴിയാതെ വരികയും യുവനടികൾക്ക് നേരെ ശാരീരകമായ കയ്യേറ്റം വരെ ഉണ്ടാകുകയും ചെയ്തത് ഒമർ ലുലു അറിയാത്തതാണോ, അറിയാത്ത ഭാവം നടിക്കുകയാണോ? 3. അന്നത്തെ സംഭവത്തിന്‌ ശേഷം സെലിബ്രിറ്റീസ് പങ്കെടുക്കുന്ന ചടങ്ങിൽ ആവശ്യമായ സുരക്ഷാ സംവിധാനം ഉറപ്പു വരുത്തണം എന്ന് പോലീസ് അധികാരികൾ ശക്തമായ നിർദ്ദേശം മാൾ അധികൃതർക്ക് നൽകിയിട്ടുണ്ട് എന്നതും സോഷ്യൽ മീഡിയയിൽ ഉണ്ടുറങ്ങുന്ന ഒമർ ലുലു അറിയാതെ പോയതാണോ? 4. ഒമർ ലുലു സംഘടിപ്പിക്കുന്ന സിനിമയുടെ പ്രൊമോഷനിൽ ഷക്കീലയാണ് പങ്കെടുക്കുന്നത് എന്ന വിവരം മാൾ അധികൃതരെ ഒമർ ലുലു അറിയിച്ചതാണോ അതോ പുറമേ നിന്നും വിവരം അരിഞ്ഞ മാൾ അധികൃതർ ഒമർ ലുലുവിനോട് ചോദിച്ച് ഉറപ്പു വരുത്തിയതാണോ? ഷക്കീല പങ്കെടുക്കുന്നു അല്ലേൽ സെലിബ്രിറ്റി status ഉള്ള ആരൊക്കെ പങ്കെടുക്കുന്നു എന്ന് മാൾ അധികൃതരെ ഒമർ ലുലു അറിയിച്ചിരുന്നോ? ഒരു സെലിബ്രിറ്റി പോലും പങ്കെടുക്കുന്നില്ല എന്നാണ് venue ബുക്ക്‌ ചെയ്തപ്പോൾ മുതൽ അവസാന നിമിഷം വരെ ഒമർ ലുലു മാൾ അധികൃതരോട് പറഞ്ഞിരുന്നത്. ഒമർ ലുലുവോ അയാളുമായി ബന്ധപ്പെട്ടവരോ എന്തിനാണ് ഇങ്ങനെയൊരു കളവ് മാൾ അധികൃതരോട് പറഞ്ഞത്?? 5. ഷക്കീലയെ പോലെ ലക്ഷക്കണക്കിന് ആരാധകരുള്ള നടി ഒമർ ലുലു സംഘടിപ്പിക്കുന്ന സിനിമ പ്രൊമോഷനിൽ പങ്കെടുക്കുമ്പോൾ, അവർക്കാവശ്യമായ എന്ത് സുരക്ഷാ സംവിധാനമാണ് പരിപാടിയുടെ സംഘാടകനായ ഒമർ ലുലു അവിടെ ഒരുക്കിയിരുന്നത്? 6. ഏതു സ്വകാര്യ സുരക്ഷാ ഏജൻസിക്ക് ആയിരുന്നു ആ പരിപാടിയിൽ പങ്കെടുക്കുന്ന ഷക്കീലയുടെ സുരക്ഷാ ചുമതല?

7. കോഴിക്കോട് നഗരത്തിലെ പോലീസ് സംവിധാനത്തെ ഈ പരിപാടിയുടെ ഡീറ്റെയിൽസ് അറിയിക്കുകയോ, ആവശ്യമായ സുരക്ഷ പോലീസിൽ നിന്നും ആവശ്യപ്പെടുകയോ ഒമർ ലുലു ചെയ്തിരുന്നോ? എന്റെ അറിവിൽ അവസാന നിമിഷം മാത്രമാണ് ഒമർ ലുലു നടത്തുന്ന സിനിമ പ്രൊമോഷനിൽ ഷക്കീല പങ്കെടുക്കുന്നു എന്ന വിവരം മാൾ അധികൃതർ പോലും അറിഞ്ഞതും (ഷക്കീല സിനിമ പ്രൊമോഷന് വേണ്ടി ഹൈലൈറ്റ് മാളിൽ വരുന്നു എന്ന അവരുടെ video ഇൻസ്റ്റയിൽ ആരോ ഷെയർ ചെയ്തത് മാൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടപ്പോൾ മാത്രം) ഒമർ ലുലുവിനോട്‌ അതിനെ കുറിച്ച് മാൾ അധികൃതർ ചോദിച്ചതും ഒമർ ലുലു അത് അംഗീകരിക്കുന്നതും.. എന്നിട്ടും അവസാന നിമിഷം പോലും മാൾ അധികൃതർ പോലീസിനെ ബന്ധപ്പെടുകയും, വേണ്ടത്ര സുരക്ഷ ഒരുക്കാനുള്ള സമയം ഇല്ല എന്ന് പോലീസ് പോലും അറിയിക്കുകയും ചെയ്തശേഷമാണ് ഷക്കീലയെ പങ്കെടുപ്പിച്ചാൽ ഷക്കീലക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടാണ് എന്നും, ഷക്കീലയെ പങ്കെടുപ്പിക്കുന്നു എങ്കിൽ അവർക്കായി private ഏജൻസി യുടെ സുരക്ഷ മാൾ ഒരുക്കും എന്നും അതിന്റെ expenses ഒമർ ലുലു വഹിക്കണം എന്നുമുള്ള വിവരം ഒമർ ലുലുവിനെ മാൾ അധികൃതർ അറിയിക്കുന്നത്.. അപ്പോൾ expenses വഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞു program ഡ്രോപ്പ് ചെയ്തത് നിങ്ങൾ തന്നെയല്ലേ ഒമർ ലുലു അണ്ണാ? ഇനി ഒമർ ലുലുവിന്റെ കൂടെ കൂടി, ഷക്കീലക്ക് വേണ്ടി നിലകൊണ്ട നിങ്ങൾ പറയൂ; ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ യാതൊന്നും ഒരുക്കാതെ, പോലീസിൽ പോലും ഇൻഫോം ചെയ്യാതെ ഷക്കീലയെ പോലൊരു നടിയെ ആരാധകർക്ക് നടുവിലേക്ക് ഇട്ടുകൊടുത്ത് അവരുടെ ജീവന് പോലും ഭീഷണി വന്നേക്കാവുന്ന സാഹചര്യത്തിൽ ഒരു സിനിമയുടെ പ്രൊമോഷൻ പ്ലാൻ ചെയ്തത് ഭൂലോക ഫ്രോഡ് ആയ ഒമർ ലുലു അല്ലേ?

എന്നിട്ട് ഹൈ ലൈറ്റ് മാളിനെതിരെ ഷക്കീലയുടെ പേരുപയോഗിച്ച് ഹേറ്റ് ക്യാമ്പയിൻ ആരംഭിക്കുകയും അതിനിടയിലൂടെ തന്റെ സിനിമയുടെ പ്രൊമോഷൻ ഈസിയായി നടത്തിയെടുക്കുകയും, ഈ നാട്ടിലെ സകല news ചാനലുകളിലും വാർത്ത ആക്കുകയും ചെയ്ത ഒമർ ലുലു തന്നെയല്ലേ ഷക്കീലയെ അപമാനിച്ചത്? അല്ലെടെ ഒമർ ലുലു, നീ ആ പാവം ഷക്കീലക്ക് വല്ല കാശും കൊടുത്തോ അതോ പരിപാടി ക്യാൻസൽ ആയല്ലോ എന്നും പറഞ്ഞു അവരെ വെറും കയ്യോടെ പറഞ്ഞയച്ചൊ? അതോ ഒരു കേക്ക് കട്ടിങ്ങിൽ തീർത്തോ ആ പാവത്തിനുള്ള പ്രതിഫലം? എന്തിനെടെ ഒമർ ലുലൂ ഇമ്മാതിരി ഫ്രാഡ് പണികള് ചെയ്തോണ്ട് ഈ നാടിന്റെ പേര് കളയാനായി കോഴിക്കോട്ടേക്ക് വെച്ച് പിടിച്ചത്?? എന്തിനാടെ ഒമർ ലുലൂ ആ പാവം ഷക്കീലയെ വെടക്കാക്കി തനിക്കാക്കുന്നത്? നിന്റെ സിനിമക്ക് A certificate കിട്ടി എന്നതിന് പഴയ A പടങ്ങളിലെ നായിക (എന്റെ ഇഷ്ട നടികളിൽ ഒരാൾ കൂടി ആയ) എന്ത് പിഴച്ചടോ ഉവ്വേ? ഫ്രാഡ് പണികള് നിർത്തി ഡീസെന്റ് ആകെടെ.. അതെങ്ങനെ, കൂടെയുള്ളതും, കൂടെ കൂടിയതും ഫ്രാഡ്കളാകുമ്പോ എങ്ങനെടെ ലുലൂ അനക്ക് ഡീസെന്റ് ആകാൻ കഴിയുന്നെ അല്ലേ.. ഇനിയെങ്കിലും ആ പാവം ഷക്കീലയെ വിറ്റു ജീവിക്കാതെ, സ്വന്തം കായ് മുടക്കി സിനിമയുടെ പ്രൊമോഷൻ ചെയ്യടെ പയലേ.. Off topic : പാക്കിസ്ഥാൻ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ മാച്ചിൽ ഇംഗ്ലണ്ട് ജയിക്കും എന്ന് 5 ലക്ഷം രൂപക്ക് ബെറ്റ് വെച്ച് നിന്നെ തോൽപിച്ച കോഴിക്കോട് ബേപ്പൂരേ ആ പാവം പയ്യനെ വെച്ചും നീ ഗംഭീര പ്രൊമോഷൻ നടത്തിയത് കണ്ടാരുന്നു. ആ പയ്യന് 5 ലക്ഷം പോയിട്ട് 5 രൂപ നീ കൊടുത്താരുന്നോടെ? ഇല്ലെന്നാണ് എന്റെ അറിവ്..

അപ്പോൾ കോഴിക്കോട്ടുകാരെ മുഴുവനും നീയ് മണ്ടന്മാരായാണോ കണ്ടേ? അതും പോരാഞ്ഞു നീയ് ഷക്കീലേനേം പറ്റിച്ചു, ആ പേരിൽ കോഴിക്കോട്ടെ ഷക്കീല ചേച്ചി fans നെ മുഴുവനും നീയ് വിളിച്ചു വരുത്തി അപമാനിച്ചു, അവരുടെ പേരും പറഞ്ഞു മലയാളികളെ മുഴുവനും പറ്റിക്കുവാണോടെ? ഓരോരോ പയല്കള്.. ഉള്ളുപ്പില്ലെൽ പിന്നെ എന്നാ പറയാനാ.. അവന്റെയൊക്കെ ഒരു അളിഞ്ഞ സിനിമാ പ്രൊമോഷൻ.. Note ‘ എന്റെ ഈ പോസ്റ്റ്‌ സത്യസന്ധമാണോ എന്നറിയാൻ മാധ്യമ പ്രവർത്തകർക്കും, സാംസ്കാരിക നേതൃത്വത്തിനും മാൾ അധികൃതകരെയോ കോഴിക്കോട്ടെ ഉന്നത പോലീസ് മേധാവികളെയോ ബന്ധപ്പെട്ടാൽ മതിയാകും. ഒരു നാടിനെ ആണ് ഇവൻ ഒരു സിനിമയുടെ പ്രമോഷൻ ഓസിനു നടത്താനായി കരി വാരി തേച്ചത്..

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago