കാതലിലെ ‘ഓമന’യ്ക്ക് ശബ്ദമായത് ജോമോള്‍!!!

അടുത്തിടെ തിയ്യേറ്ററിലെത്തിയ ചിത്രങ്ങളില്‍ ഏറ്റവും ചര്‍ച്ചയായിരിക്കുകയാണ് കാതല്‍ ദി കോര്‍. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിന് മികച്ച റിവ്യൂസാണ് നിറയുന്നത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുഖ്യധാരാ സിനിമ കൈകാര്യം ചെയ്യാത്ത സ്വവര്‍ഗരതിയെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് എത്തിയ ചിത്രവുമാണ് കാതല്‍. ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ താരം ജോമോള്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരിക്കുകയാണ്. കാതലില്‍ ജ്യോതികയുടെ ശബ്ദമായിരിക്കുകയാണ് ജോമോള്‍.
ജ്യോതികയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരിക്കുകയാണ് ചിത്രത്തിലെ ഓമന. ജോമോളുടെ ശബ്ദവും ഓമനയെ കൂടുതല്‍ ശ്രദ്ധേയയാക്കി. ആദ്യമായാണ് ജോമോള്‍ മറ്റൊരു താരത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്നത്. ഓമനയുടെ ശബ്ദമായ ജോമോള്‍ ശക്തവും എന്നാല്‍ സൂക്ഷ്മവുമായ ഡയലോഗുകളുടെ തികവുറ്റ അവതരണത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയെന്ന് നെറ്റിസണ്‍സ് പറയുന്നു. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജോമോള്‍ ഇപ്പോള്‍ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ്. മമ്മൂട്ടി ചിത്രത്തിലൂടെ ശബ്ദം നല്‍കികൊണ്ട് താരം തന്റെ തിരിച്ചുവരവിലേക്കുള്ള ആദ്യ ചുവട് വെച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷിലൂടെ സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ജോമോള്‍.

കാതലിലേക്ക് ആദ്യമായി അവസരം ലഭിച്ചപ്പോള്‍ എനിക്ക് മടിയായിരുന്നു. ഞാന്‍ ശബ്ദം നല്‍കുന്ന കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നായിരുന്നു ആശങ്ക. ഗംഭീരമായ കഥയോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന തോന്നല്‍. എന്നാല്‍ ഇന്ന്, എന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുറക്കാന്‍ ഈ അവസരം നല്‍കിയതിന്, എന്നില്‍ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാന്‍ നന്ദിയുള്ളവളാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക,’ എന്നായിരുന്ന ഡബ്ബ് ചെയ്യുന്ന ചിത്രവും പങ്കുവച്ച് ജോമോള്‍ കുറിച്ചത്.

Anu

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

34 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago