മരിച്ചാല്‍പോലും ഒരു കുഴിയിലേ കിടക്കൂ എന്ന് പറഞ്ഞു..!! ഇപ്പോള്‍ എന്റെ കൂടെ ആരുമില്ല..! സിനിമാ സൗഹൃദങ്ങളെക്കുറിച്ച് ജോമോള്‍ പറഞ്ഞത്.!

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന് അന്നേ പ്രേക്ഷകരുടെ പ്രിയം നേടിയ നായിക ആയിരുന്നു ജോമോള്‍. താരത്തിന്റെ ഇപ്പോഴുള്ള യഥാര്‍ത്ഥ പേര് ഗൗരി ചന്ദ്രശേഖര പിള്ള എന്നാണ്. വിവാഹ ശേഷം ഹിന്ദുമതം സ്വീകരിച്ച താരം പിന്നീട് സിനിമാ മേഖലയില്‍ നിന്ന് തന്നെ അപ്രത്യക്ഷയായി. പിന്നീട് കുറച്ച് മുന്നേയാണ് ചില ടെലിവിഷന്‍ പരിപാടികളില്‍ ജോമോള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. മലയാള സിനിമയില്‍ ഒരു കാലഘട്ടത്തില്‍ തിളങ്ങിനിന്ന താരമായിരുന്നു ജോമോള്‍. ബാലതാരമായി അരങ്ങേറ്റം കുറിച്ചതിന് ശേഷം, സ്‌നേഹം, പഞ്ചാബി ഹൗസ് മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി ചിത്രാ ഭിഷേകം, നിറം, ഉസ്താദ് തുടങ്ങി ഒരുപാട് ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരം മക്കള്‍ക്കൊപ്പം ഭര്‍ത്താവിനോടൊപ്പം കുടുംബിനിയായ ജീവിച്ചു വരികയായിരുന്നു…

ഇപ്പോഴിതാ താരം തന്റെ സിനിമാ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തിയ ഒരു വീഡിയോ ആണ് വീണ്ടും വൈറലായി മാറുന്നത്. അതില്‍ ജോമോളുടെ വാക്കുകള്‍ ഇങ്ങനെയാണ്… എനിക്കിപ്പോള്‍ സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയാന്‍ ആരുമില്ല. എല്ലാവരും ജസ്റ്റ് സുഹൃത്തുക്കള്‍ മാത്രമാണ്, അതിനപ്പുറം ഒരിടുപ്പമും ആരോടുമില്ല.സിനിമയില്‍ ഉള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. പേരെടുത്തു പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. മരിച്ചാലും ഒരു കുഴിയില്‍ മാത്രമേ കിടക്കുന്നു എന്ന് പറയുന്നതുപോലെ അത്രയും ശക്തമായി സുഹൃത്തായിരുന്നു. പക്ഷേ എന്റെ ജീവിതത്തില്‍ ഒരു വിഷമഘട്ടം വന്നപ്പോള്‍ ആ സുഹൃത്ത് അന്വേഷിച്ചില്ല. മൂന്നാലു കൊല്ലം മുമ്പ് ഒരിക്കല്‍ ആ സുഹൃത്തിനെ വീണ്ടും കാണാന്‍ ഇടയായി. പക്ഷേ അത് ഒരു ചിരിയില്‍ മാത്രം ഒതുങ്ങിനിന്നു.

ജോമോള്‍ പറഞ്ഞ ആ സുഹൃത്ത് ദിലീപ് ആണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കാരണം ഇവര്‍ തമ്മില്‍ അഭിനയിച്ച സിനിമ നല്ല വിജയമായിരുന്നു. കൂടാതെ ദിലീപിനെയും കാവ്യയുടെയും കല്യാണത്തിന് ജോമോള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്തായാലും ആ സുഹൃത്തിന്റെ പേര് എടുത്ത് പറയാത്ത പക്ഷം, പ്രേക്ഷകരിലും ഊഹാപോഹങ്ങള്‍ നിറയുകയാണ്.

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago