ജോഷി ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ റിലീസായി

ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യുടെ ടീസർ റിലീസായി. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ആന്റണി’. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ്.മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷിയുടെ മുൻ ചിത്രങ്ങളെ പോലെ തന്നെ കുടുംബപ്രേക്ഷകർക്ക് വിരുന്ന് ഒരുക്കുന്ന ചിത്രം തന്നെയാകും ‘ആന്റണി’. മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം തന്നെ കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന പ്രേക്ഷകനെ ഇമോഷണലി ലോക്ക് ചെയ്യുന്ന ചിത്രം തന്നെയാകും ആന്റണി. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ ജോഷി ‘ആന്റണി’യിലൂടെ ഫാമിലി ആക്ഷൻ ചിത്രം സമ്മാനിക്കും.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് “സരിഗമ” സ്വന്തമാക്കി. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ ആയിരുന്നു. അവർ തന്നെ ആണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. സൂപ്പർ ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിനെക്കാൾ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ ആന്റണിക്കായി കാത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ആന്റണിയുടെ ഓരോ അപ്‌ഡേറ്റും ആരാധകർ ആവേശത്തോടെ ആണ് സ്വീകരിക്കുന്നത്. ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധർക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ തരംഗം തീർത്തിരുന്നു.

ആന്റണിയിൽ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത.ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം ആയി ജോജു ജോർജ്ജ് എത്തിയത്. ജോജുവിന്റെ കരിയറിലെ ഏറ്റവും പവർ ഫുൾ മാസ്സ് കഥാപാത്രവും ഏറെ ആരാധകർ ഉള്ള കഥാപാത്രം കൂടിയായിരുന്നു കാട്ടാളൻ പോറിഞ്ചു. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷംസംവിധായകൻ ജോഷിയും-ജോജുവും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെ ആണ്. ഇരട്ട എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി.

രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, സ്റ്റിൽസ് – അനൂപ് പി ചാക്കോ, വിതരണം – ഡ്രീം ബിഗ് ഫിലിംസ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – വർക്കി ജോർജ് , സഹ നിർമാതാക്കൾ – ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, പി ആർ ഒ – ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

Revathy

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

4 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

8 hours ago