ജന്മദിനത്തിന് ക്ഷേത്ര നിര്‍മ്മാണത്തിന് 12.5 ലക്ഷം സംഭാവന നല്‍കി ജൂനിയര്‍ എന്‍ടിആര്‍!!

Follow Us :

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള താരമാണ് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആര്‍. ആര്‍ആര്‍ആര്‍ സിനിമയുടെ വന്‍ വിജയത്തോടെ പാന്‍ ഇന്ത്യയില്‍ തന്നെ ഏറെ ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

ഇപ്പോഴിതാ ജന്മദിനത്തോട് അനുബന്ധിച്ച് താരം ക്ഷേത്രത്തിന് വന്‍ തുക സംഭാവന ചെയ്തിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ജഗ്ഗണ്ണപേട്ടിലുള്ള ഭദ്രകാളി സമേത വീരഭദ്ര സ്വാമി ക്ഷേത്രത്തിനാണ് താരം വന്‍ തുക സംഭാവന ചെയ്തത്. ക്ഷേത്ര നിര്‍മ്മാണത്തിനായി 12.5 ലക്ഷം രൂപയാണ് താരം സംഭാവന നല്‍കിയത്.

അമ്മ ശാലിനി, ഭാര്യ ലക്ഷ്മി പ്രണതി, മക്കള്‍ അഭയ് റാം, ഭാര്‍ഗവ് റാം എന്നിവരുടെ പേരിലാണ് താരം സംഭാവന നല്‍കിയത്. ക്ഷേത്രത്തിനു പുറത്തുള്ള ഫലകത്തിലും ഇവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും സൂപ്പര്‍ താരവുമായിരുന്നു എന്‍ടി രാമറാവുവിന്റെ കൊച്ചുമകനാണ് നന്ദമൂരി താരക രാമ റാവു എന്ന ജൂനിയര്‍ എന്‍ടിആര്‍.

മുന്‍പും താരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. പ്രളയബാധിതരെ സഹായിക്കാനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.