Categories: Film News

ജെ.എസ്.കെയിൽ ഇടിവെട്ട് പേരുമായി സുരേഷ് ഗോപി !!!

മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയ സുരേഷ് ഗോപിയുടെ കഥാപാത്രങ്ങളുടെ പേരുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?ഭരത്ചന്ദ്രൻ ഐ.പി.എസ്, ക്യാപ്റ്റൻ ശ്യാം മോഹൻ വർമ്മ,ആനക്കാട്ടിൽ ചാക്കോച്ചി,റുമീസ് തരകൻ, ഈശോ പണിക്കർ ഐ.പി.എസ്.മുഹമ്മദ് സർക്കാർ,അഡ്വ. ലാൽ കൃഷ്ണ വിരാഡിയാർ, ആന്റണി പുന്നോക്കാടൻ,ജോസഫ് വടക്കൻ തുടങ്ങി കിടിൻ പേരുകളായിരിക്കും എപ്പോഴും താരത്തിന്റേത്.

 

പേരു കേൾക്കുമ്പോൾ തന്നെ എന്നാ എന്ന് മലയാളി അറിയാതെ പറഞ്ഞുപോകും. സുരേഷ് ഗോപി നായകനാവുന്ന ഏററവും പുതിയ ചിത്രമാണ് ജെ.എസ്.കെ.എന്നാൽ ജെ.എസ്.കെ. എന്തിന്റെ ചുരുക്കപ്പേരാണ് എന്ന് പലരും അന്വേഷിച്ചിട്ടുണ്ട് അത് നായകന്റെ ചുരുക്കപ്പേരാണ് എന്ന വിലയിരുത്തലിലാണ് പലരും. എന്നാൽ അങ്ങനെയല്ല. ഏറെ നാളുകൾക്കു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ വരുന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് കിടിലനാണ്.

രണ്ടു പ്രശസ്ത വ്യക്തികളിൽ നിന്നാണ് ഥാപാത്രത്തിന്റെ പേര് വന്നിരിക്കുന്നത്. ഡോക്യുമെന്ററി നിർമ്മാതാവും മാധ്യമപ്രവർത്തകനുമായ ഡേവിഡ് ആബേൽ, അമേരിക്കൻ ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരനായ ഡൊണോവൻ മിച്ചൽ എന്നിവരുടെ പേരിൽ നിന്ന് ഡേവിഡ് ആബേൽ ഡൊണോവൻ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേരിട്ടിരിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം മകൻ മാധവ് സുരേഷും ജെ.എസ്.കെ അഭിനയിക്കുന്നുണ്ട്. പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക.

 

Aiswarya Aishu