മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്റണി. ഒരു നല്ല നടന് കൂടിയാണ് മലയാളി സിനിമാ പ്രേമികളുടെ സ്വന്തം ജൂഡ്. ഇപ്പോഴിതാ മലയാളത്തിന്റെ താര രാജാവ് മമ്മൂട്ടിയുമൊത്ത് നടക്കാതെ പോയ തന്റെ ഒരു സിനിമയെ കുറിച്ച് തുറന്ന് പറയുകയാണ് ജൂഡ് ആന്‍ണി. അത് മമ്മൂട്ടിയുടെ ജീവിതത്തെ തന്നെ ആസ്പദമാക്കി എഴുതിയ കഥയായിരുന്നെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ജൂഡിന്റെ വാക്കുകളിലേക്ക്… തന്റെ ആദ്യ ചിത്രം ‘ചമയങ്ങളില്ലാതെ’, മമ്മൂട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി ഉള്ളതായിരുന്നു. എന്നാല്‍ അത് നടക്കാതെ പോകുകയായിരുന്നു. ഓം ശാന്തി ഓശാനയ്ക്ക് മുമ്പ് തന്നെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയിരുന്നു. ചില കാരണങ്ങളാല്‍ അത് തടസപ്പെട്ടു. മമ്മൂക്കയുടെ അനുവാദത്തോടെയാണ് ഓം ശാന്തി ഓശാന എന്ന ചിത്രം ചെയ്യുന്നത്. ചിത്രം വന്‍ വിജയമായപ്പോള്‍ ഇനി ഈ സിനിമ ചെയ്യണോ എന്ന് മമ്മൂക്ക ചോദിച്ചു. ഉറപ്പായും വേണം എന്നായിരുന്നു തന്റെ മറുപടി. ‘
തന്റെ കഥ സിനിമയാക്കാന്‍ മാത്രം ആയിട്ടില്ലെന്ന് മമ്മൂക്ക പറഞ്ഞു. മമ്മൂക്ക എപ്പോള്‍ ഓക്കേ പറയുന്നോ അന്ന് ആ സിനിമ സംഭവിക്കും. ഇനി താനല്ല വേറെ ആരെങ്കിലും സംവിധാനം ചെയ്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞാലും കുഴപ്പമില്ല. ആ കഥ സിനിമയായി കാണണമെന്ന ആഗ്രഹമുണ്ട്. ആ സിനിമ എന്നെങ്കിലും വരും, ഉറപ്പായും വരും എന്നാണ് ജൂഡ് പറയുന്നത്.
അതേസമയം, മമ്മൂട്ടിയെ വച്ച് ചെയ്യാനുള്ള മറ്റൊരു കഥ കയ്യിലുണ്ടെന്നും എന്നാല്‍ മോഹന്‍ലാലിന് പറ്റിയ ഒരു കഥ കിട്ടിയിട്ടില്ലെന്നും ജൂഡ് പറയുന്നു. സൂപ്പര്‍സ്റ്റാറുകളുടെ സ്റ്റാര്‍ഡം ഒരിക്കലും ബാധ്യതയായി തോന്നിയിട്ടില്ലെന്നും ജൂഡ് ആ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…