മീനാക്ഷി നായികയാകുന്ന ‘ജൂനിയേഴ്‌സ് ജേണി’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടി മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രമാണ് ‘ജൂനിയേഴ്‌സ് ജേണി. വ്യത്യസ്ത കുറ്റാന്വേഷണ ചിത്രമായ ജൂനിയേഴ്സ് ജേണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ സുരേഷ് ഗോപി റിലീസ് ചെയ്തു. ജെറ്റ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ഈ ചിത്രം ആന്‍സന്‍ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ശരത് ഗോപാല്‍ നായകനായെത്തുന്ന ‘ജൂനിയേഴ്‌സ് ജേണി’ യുടെ ചിത്രീകരണം പൂത്തോട്ട, പെരുമ്പളം പ്രദേശങ്ങളിലായി പൂര്‍ത്തിയാവുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ ചിത്രമാണ് ജൂനിയേഴ്‌സ് ജേണി. തീര്‍ത്തും സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

മീനാക്ഷി, ശരത് ഗോപാല്‍, വിജയരാഘവന്‍, സുധീര്‍ കരമന, അരുണ്‍, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ അരവിന്ദ്, സൗമ്യ ഭാഗ്യം, ജയകൃഷ്ണന്‍, സുനില്‍ സുഖദ, ദിനേശ് പണിക്കര്‍, നീനാ കുറുപ്പ്, ജീജാ സുരേന്ദ്രന്‍, ജോമോന്‍ ജോഷി, ശാന്തകുമാരി, വിജയന്‍ കാരന്തൂര്‍, രശ്മി സജയന്‍, കോബ്രാ രാജേഷ്, കണ്ണന്‍ പട്ടാമ്പി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ജെറ്റ് മീഡിയ പ്രൊഡക്ഷന്‍ ഹൗസിനു വേണ്ടി സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ചിത്രം ആന്‍സന്‍ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സലോമി ജോണി പുലിതൂക്കില്‍,കോ പ്രൊഡ്യൂസര്‍ -വല്‍സലകുമാരി ചാരുമ്മൂട്, ഡി.ഒ.പി – ഷിനോബ് ടി.ചാക്കോ, എ ഡിറ്റിംഗ് – ജോണ്‍കുട്ടി, സംഗീതം- ബിമല്‍ പങ്കജ്, ഗാനരചന-ഫ്രാന്‍സിസ് ജിജോ, പശ്ചാത്തല സംഗീതം- അജിത് ആനന്ദ്, ആര്‍ട്ട് -ഡാനി മുസ്രീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സച്ചി ഉണ്ണികൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജിത്ത് തിക്കോടി, മേക്കപ്പ് – ദേവദാസ്, കോസ്റ്റ്യൂംസ് – ടെല്‍മ ആന്റണി, കൃഷ്ണകുമാര്‍, പി ആര്‍ ഒ – അയ്മനം സാജന്‍, ഡിസൈന്‍ -അദിന്‍ ഒല്ലൂര്‍, സ്റ്റുഡിയോ – ചിത്രാഞ്ജലി.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago