സൂര്യ വെറും ബോറൻ ഭർത്താവ്‌; കാരണം എന്തെന്ന് വെളിപ്പെടുത്തി ജ്യോതിക

ഒരു നീണ്ട കാലയളവിന് ശേഷം അഭിനയത്തിൽ മടങ്ങിയെത്തി സജീവമായ നടിയാണ് ജ്യോതിക  തുടക്കം തമിഴിലായിരുന്നു എങ്കിലും ഇപ്പോൾ താരം മലയാളത്തിലും വരികയാണ്. മമ്മൂട്ടിക്കൊപ്പം ‘കാതൽ: ദി കോർ’ എന്ന സിനിമയിൽ നായികാ വേഷം ചെയ്താണ് നീണ്ട 25 വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിൽ മടങ്ങിവന്നിരിക്കുന്നത്. അതേസമയം തമിഴകത്തിന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. കുടുംബജീവിതത്തിനു കരിയറിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഇരുവർക്കും മലയാളത്തിലടക്കം നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കിയതാണ്. ഇരുവരും പരസ്‌പരം നൽകുന്ന പിന്തുണയും കെയറുമെല്ലാം ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. പ്രണയിതാക്കളുടെയും ദമ്പതികളുടേയുമൊക്കെ റോൾ മോഡലുകളാണ് സൂര്യയും ജ്യോതികയും.അഭിമുഖങ്ങളിൽ രണ്ടുപേരും അവരുടെ കുടുംബജീവിതത്തെ കുറിച്ചും പരസ്പരം നൽകുന്ന പിന്തുണയെ കുറിച്ചുമൊക്കെ വാചാലരാകാറുണ്ട്. ഭർത്താവിനെപ്പറ്റി ചോദിക്കുമ്പോഴെല്ലാം സത്യസന്ധമായ മറുപടി നൽകുന്നയാളാണ് ജ്യോതിക. ഇപ്പോഴിതാ പുതിയ ചിത്രമായ കാതലിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ജ്യോതിക സൂര്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ഞാൻ ഒരു ബോറിങ് ഹസ്ബൻഡ് ആണെന്ന് ജ്യോതിക പറയാറുണ്ടെന്ന് സൂര്യ പറഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടിയായിരുന്നു അവതാരകയുടെ ചോദ്യം.

ചോദ്യം മുഴുവിപ്പിക്കും മുന്നേ ജ്യോതിക പറഞ്ഞു തുടങ്ങി. ബോറിങ് ഒന്നുമല്ല എന്നും കുറച്ചേ സംസാരിക്കൂവെന്നും ജ്യോതിക പറയുന്നു. രണ്ടാളും  വളരെ അടുത്ത സുഹൃത്തുക്കളാണ് എന്നും പറയുന്നുണ്ട്. ആ ഒരു സൗഹൃദം  എന്നുമുണ്ട് എന്നും  അദ്ദേഹം ഒരിക്കലും ബോറിങ് അല്ല എന്നും  ജ്യോതിക പറഞ്ഞു. പ്രണയത്തിൽ വീഴാൻ എളുപ്പമാണ് അതിൽ വളരുകയാണ് വേണ്ടത് എന്നൊരിക്കൽ ജ്യോതിക പറഞ്ഞിരുന്നു. അത് എത്ര എളുപ്പമാണെന്ന ചോദ്യത്തോടും നടി പ്രതികരിച്ചു. “ഒരാൾക്ക് മറ്റൊരാളോട് ബഹുമാനമുണ്ടാകണം. അതനുസരിച്ചാണ് ബന്ധങ്ങൾ വിജയിക്കുക. പ്രോത്സാഹനം നൽകണം. പ്രോത്സാഹിപ്പിച്ചുകൊണ്ടേ ഇരിക്കണം. അതിപ്പോൾ പാചകത്തിന്റെ കാര്യത്തിലായാലും ജോലിയുടെ കാര്യത്തിലായാലും ഏതിലായാലും പ്രോത്സാഹനം നൽകേണ്ടത് പ്രധാനമാണ്. വിവാഹബന്ധം എന്നത് ബഹുമാനത്തെയും പ്രോത്സാഹനത്തെയും ആശ്രയിച്ചിരിക്കുന്നതാണ്. അപ്പോൾ പ്രണയവും സ്വാഭാവികമായും ഉണ്ടാകും,” ജ്യോതിക വ്യക്തമാക്കി. സൂര്യയെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയ താൻ ഭാഗ്യവതിയാണെന്നും സ്വാർഥതയില്ലാതെ എങ്ങനെ സ്നേഹിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൂര്യയെന്നും ജ്യോതിക മുൻപൊരിക്കൽ പറഞ്ഞിരുന്നു. നടൻ, അച്ഛൻ, ഭർത്താവ് എന്നിങ്ങനെ എല്ലാ കാര്യത്തിലും സൂര്യ പെർഫെക്റ്റ് ആണ്.

ഇതുവരെ തനിക്ക് ഒരു പരാതിയുമില്ല. ഞങ്ങൾ ഇതുവരെ വഴക്കിട്ടിട്ട് പോലുമില്ലെന്നും ജ്യോതിക പറഞ്ഞിട്ടുണ്ട്. 2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. സൂപ്പർ ഹിറ്റായ കാക്ക കാക്ക എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് വിവരം. ഏഴ് സിനിമകളിലാണ് ജ്യോതികയും സൂര്യയും ഒരുമിച്ച് അഭിനയിച്ചത്. ഇതിനിടെ ഇവർക്കിടയിലെ പ്രണയവും വളരുകയായിരുന്നു. ഇന്ന് മക്കൾക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ. ദിയ, ദേവ് എന്നിങ്ങനെ രണ്ടു മക്കളാണ് സുര്യക്കും ജ്യോതികയ്ക്കും ഉള്ളത്.
അതേ സമയം ഒരിടവേളയ്ക്ക് ശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള സിനിമയാണ് കാതൽ. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം ജിയോ ബേബിയാണ്. ജ്യോതികയെ ഒരിക്കൽ കൂടി മലയാളത്തിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. ഭാര്യ ഭർതൃ ബന്ധത്തിലുണ്ടാകുന്ന താളപ്പിഴകളെ കുറിച്ചും മറ്റും പറയുന്ന ചിത്രമാണ് കാതൽ എന്നാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന സൂചന. നെയ്മർ, ആർഡിഎക്സ് എന്നീ ചിത്രങ്ങൾ എഴുതിയ ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരാണ് കാതലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിന്നു ചാന്ദ്നി, മുത്തുമണി, കലാഭവൻ ഹനീഫ്, ആദർശ് സുകുമാരൻ, അനഘ, അലക്സ് അലിസ്റ്റർ, കലാഭവൻ ഹനീഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago