‘വിജയ്‌ക്കൊപ്പം ചെയ്യേണ്ടിയിരുന്നത് ഹിറ്റ് സിനിമ’; എന്നാൽ താൻ പിന്മാറിയകാരണത്തെ കുറിച്ച് ജ്യോതിക

‘കാതൽ ദ കോർ’ എന്ന സിനിമ മികച്ച സ്വീകാര്യത നേടിയതിന്റെ സന്തോഷത്തിലാണ് നടി ജ്യോതിക. കരിയറിൽ ജ്യോതികയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് കാതലിലേത്. ജ്യോതികയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് ജ്യോതിക മലയാള സിനിമയിൽ അഭിനയിച്ചത്. ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളായിരുന്നു ജ്യോതിക. തമിഴകത്ത് ഒ‌ട്ടനവധി ഹിറ്റ് സിനിമകളിൽ ജ്യോതിക അഭിനയിച്ചു.  കരിയറിലെ മികച്ച സമയത്താണ് ജ്യോതിക വിവാഹം ചെയ്യുന്നത്. 2005 ൽ വിവാഹിതയായ നടി അഭിനയ രം​ഗത്ത് നിന്നും മാറി നിന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം 2015 ൽ 36 വയതിനിലേ എന്ന സിനിമയിലൂടെയാണ് ജ്യോതിക തിരിച്ചെത്തുന്നത്. തുടർന്നും അഭിനയ രം​ഗത്ത് ജ്യോതിക സജീവമായില്ല. തനിക്ക് പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമാണ് രണ്ടാം വരവിലും ജ്യോതിക ചെയ്തത്.തിരിച്ച് വരവിൽ പൊതുവെ ന‌ടിമാർ അമ്മ, ചേച്ചി വേഷങ്ങളിലേക്ക് ഒതുങ്ങാറുണ്ട്. എന്നാൽ ജ്യോതിക ഇതിന് തയ്യാറായില്ല. നായകന്റെ നിഴലിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ജ്യോതിക​ വ്യക്തമാക്കിയിട്ടുമുണ്ട്.

തിരിച്ച് വരവിൽ ഇത്തരം വേഷങ്ങൾ വന്നപ്പോൾ ജ്യോതിക നോ പറയുകയാണ് ചെയ്തത്. എന്നാൽ ഇക്കൂട്ടത്തിൽ ജ്യോതികയ്ക്ക് നഷ്ടപ്പെട്ട സിനിമയാണ് 2017 ൽ പുറത്തിറങ്ങിയ വിജയ് ചിത്രം മെർസൽ. ചിത്രത്തിൽ നിത്യ മേനോൻ ചെയ്ത ഐശ്വര്യ വെട്രിമാരൻ എന്ന കഥാപാത്രത്തിലേക്ക് ആദ്യം പരി​ഗണിച്ചത് ജ്യോതികയെയാണ്. എന്നാൽ ജ്യോതിക സിനിമയിൽ നിന്നും പിന്മാറുകയാണുണ്ടായത്. ഇതേക്കുറിച്ച് നടി പിന്നീടൊരിക്കൽ സംസാരിച്ചി‌ട്ടുമുണ്ട്. തിരക്കഥയിലെ അഭിപ്രായ വ്യത്യാസം മൂലം താൻ പിന്മാറുകയായിരുന്നു എന്നാണ് ജ്യോതിക വ്യക്തമാക്കിയത്. പകരം വന്ന നിത്യ മേനോൻ മെർസലിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു. അതേസമയം അധികം സ്ക്രീൻ സ്പേസ് നിത്യ മേനോന് സിനിമയിൽ ഇല്ലായിരുന്നു. വർഷങ്ങൾക്ക് ശേഷം ജ്യോതികയും വിജയും ഒരുമിച്ചെത്തേണ്ട സിനിമയായിരുന്നു മെർസൽ.ഖുശി എന്ന സിനിമയിലൂടെ കോളിവുഡിലെ ഹിറ്റ് ജോഡിയായി ഒരു കാലഘ‌ട്ടത്തിൽ വിജയും ജ്യോതികയും അറിയപ്പെട്ടിട്ടുണ്ട്. കൊമേഴ്ഷ്യൽ നായികയായിരുന്നെങ്കിലും കരിയറിൽ തിരക്കേറിയ കാലത്ത് നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങൾ ജ്യോതികയ്ക്ക് ലഭിച്ചിട്ടുണ്ട്. ചന്ദ്രമുഖി എന്ന സിനിമ ഇന്നും തമിഴ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചന്ദ്രമുഖിക്ക് ശേഷം നടി അധികം സിനിമകൾ ചെയ്തിട്ടില്ല. സൂര്യക്കൊപ്പം വിവാഹ ജീവിതത്തിലേക്ക് കടന്നു.


അടുത്തിടെ നൽകിയ അഭിമുഖത്തിൽ നടിമാർക്ക് പ്രാധാന്യമില്ലാത്ത വേഷങ്ങൾ ലഭിക്കുന്നതിനെക്കുറിച്ച് ജ്യോതിക സംസാരിക്കുകയുണ്ടായി. 25 വർഷം സിനിമാ രം​ഗത്തുണ്ടായിട്ടും അഭിനയ പ്രാധാന്യമുള്ള കഥാപാത്രം വേണമെന്ന് ആവശ്യപ്പെടേണ്ടി വരുന്നത് ഖേദകരമാണെന്ന് ജ്യോതിക തുറന്ന് പറഞ്ഞു. ഭർത്താവ് സൂര്യയുടെ എൺപത് ശതമാനം സിനിമകളിലും നായികമാർക്ക് പ്രാധാന്യമുണ്ട്. അതിൽ തനിക്ക് അഭിമാനമുണ്ട്. നടി ലൈലയുടെ ഏറ്റവും മികച്ച സിനിമകളെല്ലാം സൂര്യക്കൊപ്പമാണെന്നും ജ്യോതിക ചൂണ്ടിക്കാട്ടി. സ്ത്രീ കേന്ദ്രീകൃത സിനിമകൾ കാണാൻ പ്രേക്ഷകർ തയ്യാറാകേണ്ടതുണ്ടെന്നും ജ്യോതിക അഭിപ്രായപ്പെട്ടു. നായകൻമാരുടെ സിനിമകളേക്കാൾ നായിക നയിക്കുന്ന സിനിമയ്ക്ക് പിന്നിലുള്ള പരിശ്രമം ഏറെയാണ്. നായിക തന്നെയായിരിക്കും സിനിമയെ താങ്ങി നിർത്തുന്നത്. പ്രമുഖ സംവിധായകരോ സം​ഗീത സംവിധായകരോ ഇത്തരം സിനിമകൾക്കൊപ്പം ഉണ്ടാകാറില്ലെന്നും ജ്യോതിക ചൂണ്ടിക്കാട്ടി.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

21 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago