നിരവധി ആരാധകർ ഉള്ള താര ദമ്പതികൾ ആണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹിതരായി വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ഇരുവരുടെയും പ്രണയം ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇരുവരും പൊതുവേദികളിൽ പോലും പരസ്പ്പര്യം നൽകുന്ന ശ്രദ്ധയും ബഹുമാനവും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ നാല്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ് ജ്യോതിക. ഈ അവസരത്തിൽ ജ്യോതികയുടെ സ്വത്ത് വാഹകളെ കുറിച്ചുള്ള ചർച്ചകൾ ആണ് ആരാധകരുടെ ഇടയിൽ നടക്കുന്നത്. കോടീശ്വരൻ ആണ് ജ്യോതികയുടെ ഭർത്താവ് സൂര്യ. പാര്യമ്പര്യമായി സിനിമ കുടുംബമാണ് സൂര്യയുടേത്. എന്നാൽ സൂര്യയെ വിവാഹം ചെയ്യുന്നതിന് മുൻപ് തന്നെ ജ്യോതിക തന്റെ സ്വന്തം സമ്പാദ്യത്തിൽ കൂടി കോടീശ്വരിയായി മാറിയ സ്ത്രീയാണ്.
ഇതിനെ കുറിച്ച് ജ്യോതിക തന്നെ ഒരിക്കൽ പറഞ്ഞിരുന്നു. തന്റെ പതിനേഴാം വയസ്സിൽ ആണ് താൻ തന്റെ കരിയർ തുടങ്ങുന്നത്. ഒരു സ്ത്രീയെ ശക്തയാക്കുന്നത് മറ്റൊരു സ്ത്രീ ആണെന്ന് പറയുന്നത് ശരിയാണ്. എന്റെ ജീവിതത്തിൽ അങ്ങനെ ഒരു സ്ത്രീ ആയി വന്നത് എന്റെ ‘അമ്മ ആണ്. ഒരിക്കൽ ‘അമ്മ എന്നോട് പറഞ്ഞു, ജോ, നീ നിന്റെ കരിയർ തുടങ്ങി കഴിഞ്ഞു. ഇനി നിനക്കു വേണ്ടത് നിന്റെ ബാങ്ക് അക്കൗണ്ടിൽ പണം ആണ്. നാളെ നിനക്ക് ലഭിക്കുന്ന പങ്കാളി മോശപ്പെട്ട ഒരാൾ ആണെങ്കിൽ തല ഉയർത്തി പിടിച്ച് തന്നെ നിനക്കു ആ ബന്ധത്തിൽ നിന്ന് പുറത്ത് വരാൻ കഴിയണം എങ്കിൽ നിനക്ക് സ്വന്തമായി സമ്പാദ്യം വേണമെന്ന് ആണ്. അമ്മയുടെ ആ വാക്കുകൾ എപ്പോഴും ഞാൻ എന്റെ മനസ്സിൽ തന്നെ വെച്ചാണ് പ്രവർത്തിച്ചത് എന്നും ജോ പറയുന്നു.
സൂര്യയെ വിവാഹത്തെ ചെയ്യുന്ന സമയത്ത് മോശമല്ലാത്ത സമ്പാദ്യം ജ്യോതികയ്ക്ക് ഉണ്ടായിരുന്നു. കുറച്ച് നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് എത്തിയ ജ്യോതിക ചില പ്രമുഖ ബ്രാൻഡുകളുടെ പരസ്യത്തിൽ അഭിനയിച്ചും നല്ല ഒരു വരുമാനം ഉണ്ടാകുന്നുണ്ട്. മാത്രമല്ല, റിയൽ എസ്റ്റേറ്റിലെ ജ്യോതികയ്ക് മോശമല്ലാത്ത നിക്ഷേപം ഉണ്ട്. ഇത് കൂടാതെ ഭർത്താവ് സൂര്യയുമൊത്ത് ഒരു പ്രൊഡക്ഷൻ കമ്പനിയും ജ്യോതിക പാർട്ണർഷിപ്പിൽ നടത്തി വരുന്നുണ്ട്. ചെന്നൈയിൽ നിന്നും കുട്ടികളുടെ പഠനത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ് സൂര്യയും ജ്യോതികയും മുംബൈയിലേക്ക് മാറുന്നത്. 70 കോടി വിലയുള്ള വീടാണ് ഇവർക്ക് മുബൈയിൽ ഉള്ളത്. ഇത് കൂടാതെ ചെന്നൈയിൽ വേറെയും വീടുകളും പ്രോപ്പർട്ടികളും ഈ താര ദമ്പതികളുടെ പേരിൽ ഉണ്ട്. കൂടാതെ കോടികൾ വില വരുന്ന ആഡംബര കാറുകളും താരങ്ങൾക്കുണ്ട്.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…