‘എന്നെ മാറ്റാന്‍ പ്രായത്തിനെ ഞാന്‍ അനുവദിക്കില്ല’ – ജ്യോതികയുടെ കഠിനമായ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു

തമിഴ് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളായ ജ്യോതിക കമല്‍ഹാസന്‍, രജനീകാന്ത്, വിജയ്, അജിത്, സൂര്യ, പ്രശാന്ത്, വിക്രം, അര്‍ജുന്‍, ശരത്കുമാര്‍ തുടങ്ങി ഒട്ടുമിക്ക മുന്‍നിര നായകന്മാര്‍ക്കൊപ്പവും അഭിനയിച്ചിരുന്നു. 2006-ല്‍ സൂര്യയുമായുള്ള വിവാഹത്തിന് ശേഷം തന്റെ രണ്ട് മക്കളായ ദിയയെയും ദേവിനെയും വളര്‍ത്തുന്നതിനായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

2015-ല്‍ ’36 വയതിനിലെ’ എന്ന ചിത്രത്തിലൂടെ ആരാധകര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ജോ ഒരു വന്‍ തിരിച്ചു വരവ് നടത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

ബോളിവുഡ് ഫെയിം മഹേഷ് ഘനേക്കര്‍ പരിശീലിപ്പിച്ച തീവ്രമായ വര്‍ക്കൗട്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വീഡിയോയാണ് ജ്യോതിക പങ്കുവെച്ചത്.

‘ഈ ജന്മദിനം എനിക്ക് കരുത്തും ആരോഗ്യവും സമ്മാനിക്കുന്നു. അത്യധികം പ്രതിഭാധനനായ മഹേഷ് ഘനേക്കറിനൊപ്പമുള്ള പ്രവര്‍ത്തന പരിശീലനം. @maheshfitnessclub പ്രായം എന്നെ മാറ്റാന്‍ ഞാന്‍ അനുവദിക്കില്ല, എന്റെ പ്രായത്തെ ഞാന്‍ മാറ്റും!’. എന്നാണ് താരം നല്‍കിയ അടിക്കുറിപ്പ്.

ഒക്ടോബര്‍ 18 ന് 44 വയസ്സ് തികയുന്ന താരം ഇപ്പോള്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പം കാതല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സംവിധായകന്‍ ജിയോ ബേബി ആണ് കാതല്‍ സംവിധാനം ചെയ്യുന്നത്.

Gargi

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

51 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago