പുതിയ വിശേഷം പങ്കുവെച്ച് ജ്യോതിർമയി, ആശംസകളുമായി ആരാധകരും!

ജ്യോതിർമയി എന്ന നടിയെ പരിചയപ്പെടുത്തുന്നതിന് മലയാളികൾക്ക് ഒരു മുഖവുരയുടെ ആവിശ്യം ഇല്ല. കാരണം മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ജ്യോതിർമയി. 2000 ൽ പുറത്തിറങ്ങിയ പൈലറ്റ് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ കൂടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയും ചെയ്തു. 2004 ൽ നിഷാന്ത് കുമാറുമായി വിവാഹിതയായ താരം 2011 ൽ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം 2015 ൽ സംവിധായകൻ അമൽ നീരദുമായി താരം വിവാഹിതയാകുകയും ചെയ്തു. വിവാഹത്തിന് ശേഷവും താരം സിനിമയിൽ സജീവമായിരുന്നു.

ഇപ്പോഴിതാ തന്റെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജ്യോതിർമയി. തങ്ങളുടെ പുതിയ വീടിന്റെ ചിത്രങ്ങൾ ആണ് ജ്യോതിർമയി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഫ്രഞ്ച് ആർക്കിടെക്ചർ ശൈലിയിൽ ഒരുക്കിയിരിക്കുന്ന വീടിന്റെ അതി മനോഹരമായ ചിത്രങ്ങൾ ആണ് ജ്യോതിർമയി പങ്കുവെച്ചത്. പൊതുവെ അമലും ജ്യോതിർമയിയും സോഷ്യൽ മീഡിയയിൽ അത്ര സജീവമായ താര ദമ്പതികൾ അല്ല. വല്ലപ്പോഴും മാത്രമാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെക്കുന്നത്. എന്നാൽ ആ ചിത്രങ്ങൾ ഒക്കെയും വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടാറുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇവരുടെ പുതിയ വീടിന് നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഇപ്പോൾ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിൽ ആണ് അമൽ നീരദ്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് ‘ഭീഷ്മപര്‍വ്വം’. ന സ്രിയയും ജ്യോതിര്‍മയിയും ക്ലാപ്പടിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. നസ്രിയയും ജ്യോതിർമയിയും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Sreekumar R