അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്നം ; സ്ഥാപന ഉടമയ്ക്ക് മറുപടിയുമായി ജ്യോതി ശിവരാമൻ

സിനിമയിലും മോഡലിങ് ഇൻഡസ്ട്രിയിലുമെല്ലാം നിലനിൽക്കുന്ന ഒന്നാണ് കാസ്റ്റിങ് കൗച്ച്. ഈ മേഖലകളിലേക്ക് വരുന്ന പുതുമുഖങ്ങളെ സംബന്ധിച്ച് നല്ല ഒരവസരം ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ ഒരു സാഹചര്യത്തെ ചൂഷണം ചെയ്യാൻ കച്ചകെട്ടി ഇറങ്ങുന്നവരും നിരവധിയാണ്. അവസരത്തിന് പകരമായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട അനുഭവംമുൻനിര താരങ്ങൾ ഉൾപ്പടെ നിരവധി പ്രമുഖർ തുറന്നു പറഞ്ഞിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഇൻഡസ്ട്രികളിൽ നിന്നും ഇത്തരം പരാതികൾ എപ്പോഴും  ഉയരാറുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി ജ്യോതി ശിവരാമൻ. ടിനു പാപ്പച്ചൻ-കുഞ്ചാക്കോ ബോബൻ ചിത്രം ചാവേർ, ഭീംലനായിക്, പാപ്പച്ചൻ ഒളിവിലാണ്, കുങ്ഫു മാസ്റ്റർ, ഗ്രാമവാസീസ് തുടങ്ങിയ ഒരുപിടി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ജ്യോതി ശിവരാമൻ. കഴിഞ്ഞ ദിവസമാണ് തനിക്കുണ്ടായ മോശം അനുഭവം ജ്യോതി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മോഡലിങ്ങിൽ താത്പര്യമുള്ള ജ്യോതി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ബോൾഡ് ലുക്കിലുള്ള ഈ ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകളുമായി ചിലർ എത്താറുണ്ട്. ഇപ്പോഴിതാ വസ്ത്രധാരണ രീതി അങ്ങനെയായതു കൊണ്ട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യാമോ എന്ന് ചോദിച്ചു കൊണ്ട് തനിക്ക് മെസേജുകൾ വരുന്നുണ്ടെന്ന് പറയുകയാണ് ജ്യോതി. അത്തരത്തിലൊരു മെസേജിന്റെ സ്ക്രീൻഷോട്ട് അടക്കം  പങ്കു വച്ചുകൊണ്ടാണ് ജ്യോതിയുടെ പോസ്റ്റ്. വസ്ത്രം. വസ്ത്രമാണല്ലോ ഇപ്പഴത്തെ മെയിൻ വിഷയം!. എവിടെ നോക്കിയാലും കമന്റ്സ്. ഇതേതാ ഈ തള്ള!. ഇവൾക്ക് മര്യാദക്ക് തുണി ഉടുത്തു കൂടെ പോട്ടെ.അതൊക്കെ പോട്ടേന്നു വെക്കാം.ഓരോരുത്തരുടെ ചിന്താഗതിയാണ്.സങ്കുചിത ചിന്താഗതിക്കാർ കരഞ്ഞു മിഴുകിക്കൊണ്ടേ ഇരിക്കും.അതെനിക്കൊരു വിഷയമല്ല. പക്ഷേ പ്രശ്നമുള്ള ഒന്നുണ്ട്. അതിന്റ സ്ക്രീൻഷോട്ട് ആണ് രണ്ടാമത് ഇട്ടേക്കുന്നത് സ്വൈപ്പ് ചെയ്താൽ കാണാം.’, ‘ഒരു വർക്കിന്‌ വിളിച്ച ടീമിന്റെ മെസേജ് ആണത്. ഇത്തരം വസ്ത്രങ്ങൾ ധരിക്കാമെങ്കിൽ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്നംന്ന്.വസ്ത്രം ഏതായിക്കോട്ടെ. എനിക്ക് കംഫർട്ടബിൾ ആയിട്ടുള്ള ഡ്രെസ്സ് ഞാൻ ഇനീം ധരിക്കും.അതിനർത്ഥം ഞാനെന്നല്ല ഏതൊരു പെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല.

ആ ചോദ്യമാണെന്നെ പ്രോവോക്ക് ചെയ്തത്. ഇത്തരം ഡ്രെസ്സുകൾ ഇടാമെങ്കിൽ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തൂടാന്ന്, വിവരമില്ലായ്മ അലങ്കാരമായി കൊണ്ടു നടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാനാ!’, ജ്യോതി ശിവരാമൻ കുറിച്ചു.’ഈ മെസ്സേജ് അയച്ചത് ഒരു സ്ഥാപനത്തിന്റെ ഉടമയാണ്.അവരുടെ ബ്രാൻഡ് അബാസിഡർ ആകുമോ എന്നറിയാൻ. പബ്ലിക്കിൽ നിന്നും ഈ രീതിയിലുള്ള ചിന്താഗതി ചെറിയ രീതിയിലെങ്കിലും ഏന്നെക്കൊണ്ട് ചേഞ്ച് ആക്കാൻ പറ്റിയാലെങ്കിലോ എന്നോർത്താണ് ഞാനിത് ഷെയർ ചെയ്യുന്നത്. നിങ്ങളീ ഡ്രസിങ് കണ്ട് ആളെ പരിശുദ്ധയും പടക്കവുമൊക്കെ ആക്കുന്ന പരിപാടി ഒന്നു നിർത്ത്’, എന്നും ജ്യോതി കമന്റിൽ വ്യക്തമാക്കി.ഒരാളുടെ വസ്ത്ര ധാരണം കണ്ടല്ല ആരും ആരെയും വിലയിരുത്തേണ്ടത്. ഷോർട്ട് ഡ്രസ് ധരിക്കുന്നവർ എന്തിനും റെഡിയാണെന്നും ചുരിദാറും ഷാളും ധരിച്ചാൽ പതിവ്രത ആണെന്നുമുള്ള ചിന്താഗതി.അതല്ലേ ആനമണ്ടത്തരം.! സമൂഹത്തിന്റെ ആ ചിന്താഗതി മാറണം.എന്നും മറ്റൊരാളുടെ കമന്റിന് മറുപടിയായി ജ്യോതി പറഞ്ഞു. ചാവേറിൽ സജിൻ ഗോപു അവതരിപ്പിച്ച ആസിഫ് എന്ന കഥാപാത്രത്തിന്റെ ഭാര്യ ആയാണ് ജ്യോതി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ് ആസിഫ്. കുഞ്ചാക്കോ ബോബന് പുറമെ ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, സംഗീത നായർ, മനോജ് കെയു എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

32 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago