നമ്മൾക്ക് വോട്ട് ഓൺലൈനിലൂടെ ചെയ്യാമെന്ന് നടി ജ്യോതിക! നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയിൽ വൈറൽ 

Follow Us :

ഇപ്പോള്‍  നടി  ജ്യോതിക  തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിൽ  ട്രോള്‍ ചെയ്യപ്പെടുകയാണ്.  ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷനിടെ ജ്യോതിക പറഞ്ഞ കാര്യങ്ങളാണ് വൈറല്‍ ആകുന്നത്.  ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജ്യോതിക വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. ഇത്തവണ എന്തുകൊണ്ടാണ് വോട്ട് ചെയ്യാന്‍ എത്താതിരുന്നതെന്ന്  മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താന്‍ എല്ലാവര്‍ഷവും വോട്ട് ചെയ്യാറുണ്ട് എന്നാണ് താരം പറഞ്ഞത് . എന്നാല്‍ ഇലക്ഷന്‍ എല്ലാവര്‍ഷവും ഇല്ല,അത്  അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ഉണ്ടാവുക എന്നും മാധ്യമ പ്രവര്‍ത്തകന്‍ നടിയോട്  പറഞ്ഞു

എന്നാൽ പിന്നീട് നടി ഇതിന് ക്ഷമ ചോദിക്കുകയും ചെയ്തു, എന്നാൽ നടിയുടെ ഈ വാക്കുകൾ ഇപ്പോൾ വൈറലാകുകയാണ്, തെരഞ്ഞെടുപ്പ് നടക്കുന്ന ചില സമയങ്ങളില്‍ നമ്മള്‍ സ്ഥലത്ത് ഉണ്ടാകാറില്ല. അല്ലെങ്കിൽ ജോലികൾ   കാരണം മാറി നില്‍ക്കുന്നതാവാം. അതുമല്ലെങ്കിൽ  അസുഖമായിരിക്കാം. അതെല്ലാം സ്വകാര്യമായ കാരണങ്ങളാണ്. ചില അവസരങ്ങളില്‍ താന്‍ രഹസ്യമായി വോട്ട് ചെയ്യും. ഇല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയി ചെയ്യാനും അവസരം ഉണ്ടല്ലോ എന്നായിരുന്നു ജ്യോതിക പറഞ്ഞത്.

ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടെന്ന് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ  ട്രോളായി മാറിയത്. വീട്ടില്‍ ഇരുന്ന് കീബോര്‍ഡില്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ ഇത് ബിഗ് ബോസ് അല്ല എന്നാണ് ഒരു ആരാധകന്റെ  പ്രതികരണം. വോട്ട് ചെയ്യാതിരിക്കുന്നത് മനസിലാക്കാം. പക്ഷെ അതിന് ഇത്തരത്തിലുള്ള മണ്ടന്‍ എക്‌സ്‌ക്യൂസസ് പറയുന്നതാണ് അത്ഭുതം  ചിലര്‍ പറയുന്നു . ചിലര്‍ കളിയാക്കിക്കൊണ്ട് എന്നെക്കൂടി ഓണ്‍ലൈന്‍ വോട്ടിംഗ് പഠിപ്പിക്കാമോ എന്നും ചോദിക്കുന്നുണ്ട്.