Film News

മായാത്ത ലളിത ഭാവങ്ങൾ!  ഇന്ന് കെ പി എ സി ലളിതയുടെ ഓർമ്മ ദിനം; വിട പറഞ്ഞിട്ട് രണ്ടു വര്ഷം

മലയാള സിനിമയ്ക്ക് തന്നെ തീരാ നഷ്ട്ടമായ മരണം ആയിരുന്നു നടി കെ പി എ സി ലളിതയുടെ, നടി ഇന്ന് മരിച്ചിട്ട് രണ്ടു വര്ഷം തികയുകയാണ്, മായാത്ത ലളിത ഭാവങ്ങൾ സമ്മാനിച്ച ഒരു നടി തന്നെ ആയിരുന്നു കെ പി എ സി ലളിത, നടി അവതരിപ്പിച്ച ഓരോ കഥാപത്രവും ആത്മവിശ്വാസത്തിന്റെ ഒരു  കയ്യൊപ്പ് തന്നെ ആയിരുന്നു, കെ പി എ സി എന്ന തട്ടകത്തിൽ നിന്നും ലഭിച്ച അഭിനയ പാടവം പിന്നീട് വെള്ളിത്തിരയിലേക്ക് എത്തിച്ച നടി തന്നെ ആയിരുന്നു ലളിത

നടി ചെയ്ത് ഓരോ കഥപാത്രവും ഞാൻ നിങ്ങൾ തന്നെയാണ് എന്ന് ഓരോ പ്രേഷകനെയും തോന്നിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ചെയ്യ്തിരുന്നത്, മാതൃഭാവം, വാത്സല്യം, കൂടാതെ കുസൃതി, കുശുമ്പ്,വില്ലത്തി അങ്ങനെ എന്തല്ലാം അഭിനയ രീതികളിൽ ആയിരുന്നു നടി ഓരോ പ്രേക്ഷകരുടെയും മനസിൽ കുടിയിരുന്നത് ,

അരങ്ങിന് ധന്യമാക്കിയ രണ്ടു അഭിനയ പ്രതിഭകൾ ആയിരുന്നു നെടുമുടി വേണുവും, കെ പി എ സി ലളിതയും, ഇരുവരുടയും വേർപാട് സമീപ കാലത്തു മലയാള സിനിമ  ഒരുപാട് അനുഭവിച്ചറിഞ്ഞത്, പല കാര്യങ്ങളിലും ഇരുവരും നല്ല സാമ്യം ഉണ്ടായിരുന്നു, ഭീഷ്മ പർവ്വം എന്ന ചിത്രത്തിൽ ഇരുവരും അഭിനയിച്ചു , ലളിത എന്ന ലാളിത്യം നിറഞ്ഞ നടി മതിലുകൾ എന്ന ചിത്രത്തിൽ തന്റെ ശബ്ദ൦ കൊണ്ട് പോലും പ്രേക്ഷകരെ കീഴ്പെടുത്തിയിരുന്നു, നടി ക്ക് മലയാള സിനിമയുടെ സ്മരണാഞ്ജലികൾ

 

Suji