വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ 

Follow Us :

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി  ജീവിതത്തിലെയും ഓർമകൾ പങ്കുവെക്കുകയാണ് താരം, മഠത്തിൽ വേലായുധൻ എന്നാണ് കെആർ വിജയയുടെ ഭർത്താവ്. ഭർത്താവിന്റെ പിന്തുണ കരിയറിലുട നീളം തനിക്കുണ്ടായിരുന്നു, ഹേമലത എന്ന മകളുമുണ്ട്നടിക്ക്, വിവാഹ ശേഷം അഭിനയിക്കേണ്ടെന്നാണ് താൻ കരുതിയത്, എന്നാൽ ഭർത്താവിന്റെ നിർബന്ധപ്രകാരം ആയിരുന്നു താൻ വിവാഹശേഷം സിനിമയിൽ അഭിനയിച്ചത്. അദ്ദേഹം മരിക്കുന്നതിന് മുമ്പ് പോലും നീ ജോലി ചെയ്യണം, പൂവ് ചൂടണം, പൊട്ട് തൊടണം, ജോലി കളയരുത്, സന്തോഷമായിരിക്കൂ, നിന്നെക്കൊണ്ട് പറ്റുന്നിടത്തോളം ചെയ്യ് എന്നായിരുന്നു പറഞ്ഞത്.

കുട്ടികൾ പിറന്ന ശേഷം കുടുംബവും കരിയറും എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന് താൻ  ചിന്തിച്ചിരുന്നു. അത് ഞാൻ ഭർത്താവിനോട് ചോദിച്ചപ്പോൾ. ഓഫീസിൽ സ്ത്രീകൾ ജോലി ചെയ്യുന്നില്ലേ, അവർ എങ്ങനെയാണ് അത് ചെയ്യുന്നത്. ഞായറാഴ്ച വർക്ക് ചെയ്യില്ല. ആറ് മണിക്ക് മുകളിൽ ജോലി ചെയ്യുകയുമില്ല. അതേ പോലെ നീയും ചെയ്യ് എന്ന് അദ്ദേഹം പറഞ്ഞു.

സിനിമയിൽ അതൊക്കെ നടക്കുമോ എന്ന് താൻ അദ്ദേഹത്തോട് ചോദിച്ചു. നടക്കും, നടത്തി കാണിക്കണം എന്ന് അദ്ദേഹം പറഞ്ഞു .  ആദ്യം ഈ നിബന്ധനകൾ സിനിമയിൽ വെക്കാൻ ബുദ്ധിമുട്ടായിരുന്നു, ഞായറാഴ്ച വർക് ചെയ്യില്ലെന്ന് തീരുമാനിച്ച ആദ്യത്തെ ആർട്ടിസ്റ്റ് താനാണ്, സിനിമ രംഗത്ത് അങ്ങനൊരു നിബന്ധന ഇല്ലായിരുന്നു എന്നാൽ താൻ ആണ് അങ്ങനൊരു നിബന്ധന പറഞ്ഞത്, ഇപ്പോഴുള്ള പല ആർട്ടിസ്റ്റുകളും ഞായറാഴ്ച വർക്ക് ചെയ്യാറില്ല, എന്നാൽ അന്ന് അങ്ങനെയല്ല നടി പറയുന്നു, കൂടാതെ  പിന്നീട് സംവിധായകരും നിർമാതാക്കളും അത് അഡ്ജസ്റ്റ് ചെയ്യുവായിരുന്നു.