ആരാധക ലക്ഷങ്ങളുടെ പ്രിയപ്പെട്ട ഗായിക ചിത്രയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. മലയാളി സിനിമാ പ്രേമികളെ ത്രില്ലടിപ്പിക്കുന്ന ഒരു സന്തോഷ വാര്‍ത്തയുമായാണ് പ്രിയപ്പെട്ട ഗായിക എത്തിയിരിക്കുന്നത്. 27 വര്‍ഷം മുമ്പ് താന്‍ പാടിയ ‘സ്ഫടികം’ സിനിമയിലെ മൂന്ന് പാട്ടുകള്‍ പുനര്ജ്ജനിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ചിത്ര. കഴിഞ്ഞ സണ്‍ഡേ എന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു… എന്ന് കുറിച്ചുകൊണ്ടാണ് ചിത്ര ഇതേ കുറിച്ച് പറഞ്ഞത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..
കഴിഞ്ഞ സണ്‍ഡേ (24-4-2022) എന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു. മറ്റൊന്നുമായിരുന്നില്ല, 27 വര്‍ഷം മുമ്പ് ഞാന്‍ പാടിയ ‘സ്ഫടികം’ സിനിമയിലെ മൂന്ന് പാട്ടുകള്‍ അതേ ഭാവത്തിലും രൂപത്തിലും ശബ്ദത്തിലും പുനര്‍ജ്ജനിപ്പിക്കുക 3 വര്‍ഷം മുന്‍പ് ഭദ്രന് സര് എയര്‍പോര്‍ട്ടില്‍ വെച്ച് യാദൃശ്ചികമായ ഒരു കണ്ടുമുട്ടലില്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ വലിയ ഒരു വിഷമ വൃത്തത്തില്‍ ആയി പോയി. അന്നത്തെ ഉര്‍വശിയുടെയും സില്‍ക്ക് സ്മിതയുടെയും ചെറു പ്രായത്തില്‍ സംഭവിച്ച ഒരു സിനിമ, ഇന്ന് പുതിയ സാങ്കേതിക മികവില്‍
തിയേറ്ററുകളില്‍ എത്തുമ്പോള്‍ ആ പാട്ടുകളിലെ ശബ്ദത്തിനും കോട്ടം തട്ടരുതല്ലോ… പിന്നീട് അദ്ദേഹം തന്ന പ്രോത്സാഹനവും ധൈര്യവും എന്ത് കൊണ്ട് ഒന്ന് ശ്രമിച്ചു കൂടാ എന്ന് എന്നെ ചിന്തിപ്പിച്ചു. അതിന്റെ പുനര്‍സൃഷ്ടിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടെ ഉണ്ടായിരുന്നത് കൊണ്ട്, ഒരു ധൈര്യത്തില്‍ എന്റെ ഈശ്വരനെ ധ്യാനിച്ച് അങ്ങ് പാടി ആ പാട്ടുകളുടെ രസതന്ത്രം ചോര്‍ന്നു പോവാതെ അതിന്റെ പല സ്ഥലങ്ങളിലും നേരത്തെ പാടിയതിലും ‘പൊളിച്ചിരിക്കുന്നു ‘ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. മോഹന്‍ലാല്‍ സാറിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹന്‍ലാല്‍ സാറിന്റെ കൂടെ ഒരിക്കല്‍ക്കൂടി പാടി നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. സ്ഫടികത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്
മലയാളത്തിലെ ഹിറ്റ് മേക്കര്‍ കൂടിയായ എസ് പി വെങ്കിടേഷ് സാറ് ആണല്ലോ. കുറച്ചു നാളുകള്‍ക്കു ശേഷം എസ് പി വെങ്കടേഷ് സാറിന്റെ കൂടെ ഒരു റെക്കോര്‍ഡിങ് സെഷന് കൂടി. പി ഭാസ്കരന് മാസ്റ്റര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം രചിച്ചിരിക്കുന്നത്. ഇനി കേട്ട് വിലയിരുത്തേണ്ടവര്‍ നിങ്ങളാണ്… എന്നെ സ്നേഹിക്കുന്നവര്‍ക്ക് കൂടി വേണ്ടിയുള്ള ഒരു സമര്‍പ്പണമായി ഇത് തീരട്ടെ …’സ്ഫടികം റീലോഡ് ‘, 4k അറ്റ്മോസില് പാട്ടുകളും പടവും, മലയാളികള്‍ എക്കാലവും ഹൃദയത്തില്‍ കൊണ്ട് നടന്ന ഈ ചലച്ചിത്രം ഒരു അനുഭവമായി മാറട്ടെ.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…