സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ… തൊണ്ടയിലെ വെള്ളവും വറ്റി… മമ്മൂട്ടി തിരിച്ചറിഞ്ഞതിനെക്കുറിച്ച് കെ. യു മനോജ്

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ മുഖമാണ് കെ.യു ജയന്റേത്.. ഇപ്പോഴിതാ നടന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പ്രിയപ്പെട്ട മമ്മൂക്കയെ കണ്ടുമുട്ടിയതിന്റേയും അദ്ദേഹം തന്നെ തിരിച്ചറിഞ്ഞതിന്റേയും സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് കെ.യു ജയന്‍. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങളുമായി പങ്ക് വെക്കാന്‍ ആഗ്രഹിക്കുന്നു… എന്ന് കുറിച്ചാണ് ഫേസ്ബുക്കില്‍ മമ്മൂട്ടി തന്നെ തിരിച്ചറിഞ്ഞതിനെ കുറിച്ച് ഒരു കുറിപ്പ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത് എന്ന് മനോജ് അറിയിക്കുന്നു… മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഞാന്‍ തിങ്കളാഴ്ച നിശ്ചയം’.. പറഞ്ഞ് മുഴുപ്പിക്കാന്‍ വിടാതെ മമ്മൂക്ക പറഞ്ഞു…’ആ… മനസ്സിലായി കുവൈത്ത് വിജയന്‍..അല്ലേ.. എന്ന് അദ്ദേഹം ഇങ്ങോട്ട് ചോദിച്ചെന്നാണ് മനോജ് പറയുന്നത്..

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം….
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങളുമായി പങ്ക് വെക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഏറണാകുളം ലാല്‍ മീഡിയയില്‍ ‘പ്രണയ വിലാസം ‘ എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിങ്ങ് ആയിരുന്നു. ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്റ്റുഡിയോയിലെത്തിയപ്പോള്‍ എല്ലാവരും ആരെയോ ബഹുമാനപൂര്‍വ്വം കാത്തിരിക്കുന്ന ഒരു പ്രതീതി… കാര്യം തിരക്കിയപ്പോള്‍ സന്തോഷപൂര്‍വ്വം അറിയുന്നു സാക്ഷാല്‍ മമ്മൂക്ക ഡബ്ബിംഗിനായി വരുന്നു എന്ന്, സ്റ്റുഡിയോ സ്റ്റാഫ് എന്നോട് പറഞ്ഞു ‘ സത്യം പറയാലൊ കേട്ടയുടനെ എന്റെ ‘കിളി ‘ പോയി. പിന്നെ മമ്മൂക്കയെ കാണാനുള്ള ധൃതിയായ് .

മമ്മൂക്ക വരുമ്പോള്‍ എന്നെ അറിയിക്കണേ എന്ന് സ്റ്റാഫില്‍ ഒരാളെ സ്‌നേഹപൂര്‍വ്വം ഏല്പിച്ച് ഞാന്‍ ഡബ്ബിങ് തുടര്‍ന്നു. ഇടയിലെപ്പോഴോ അയാള്‍ വന്ന് പറഞ്ഞു ‘ മമ്മൂക്ക ഡബ്ബിങ് കഴിഞ്ഞ് പുറത്തേക്കിറങ്ങാറായി. ഞാന്‍ ഉടന്‍ പുറത്തേക്ക് ഓടി . നിമിഷങ്ങള്‍ക്കുള്ളില്‍ മമ്മൂക്ക പുറത്തേക്ക് വരുന്നു. ‘നെറ്റിപട്ടം കെട്ടിയ ആന’ എന്നൊക്കെ പറയാറില്ലെ … . ഞാന്‍ മെല്ലെ അടുത്ത് ചെന്നു ധൈര്യം സംഭരിച്ച് പറയുവാനൊരുങ്ങി. ‘മമ്മൂക്ക ഞാന്‍ ‘ തിങ്കളാഴ്ച നിശ്ചയം ‘ പറഞ്ഞ് മുഴുപ്പിക്കാന്‍ വിടാതെ മമ്മൂക്ക പറഞ്ഞു…’ആ… മനസ്സിലായി കുവൈത്ത് വിജയന്‍ …. സിനിമയില്‍ കണ്ടത് പോലെ അല്ല … കാണാന്‍ ചെറുപ്പമാണല്ലോ… വിജയനെ പോലെ ചൂടാവുന്ന ആളാണെന്ന് പറയില്ലല്ലോ…എന്താ background മുമ്പ് അഭിനയിച്ചിട്ടുണ്ടോ?’ ഞാന്‍ പറഞ്ഞു തീയ്യറ്ററാണ് പിന്നെ കുറച്ച് സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ …..
‘ഖസാക്കിന്റെ ഇതിഹാസം” നാടകത്തിലുണ്ടായിരുന്നു.

മമ്മൂക്ക ഏറണാകുളത്ത് വെച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു. ഒടുവില്‍ ഞാന്‍ പറഞ്ഞു ‘ മമ്മൂക്ക ഒരു ഫോട്ടോ ……..’ വെളിയില്‍ നിന്നെടുക്കാം ഇവിടെ light കുറവാണ്. അങ്ങനെ സന്തോഷത്തോടെ മമ്മൂക്ക എനിക്ക് വേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് തന്നു. പോകാനിറങ്ങുമ്പോള്‍ ‘പ്രിയന്‍ ഓട്ടത്തിലാണ് ‘ എന്ന സിനിമയില്‍ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും.. ‘ജോര്‍ജ്ജെ മനോജിന്റെ നമ്പര്‍ വാങ്ങിച്ചോളൂ.’എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ…തൊണ്ടയിലെ വെള്ളവും വറ്റി… നേരെ ക്യാബിനില്‍ ചെന്ന് ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു. പോയ ‘കിളി’ തിരിച്ച് വരാന്‍ വീണ്ടും സമയമെടുത്തു. ‘ മനോജേട്ടാ… നോക്കാം ‘ ക്യാബിനില്‍ നിന്ന് വീണ്ടും വിളി …. ഡബിങ് തുടരുമ്പോഴും ഉള്ളില്‍ സന്തോഷവും …ആരാധനയും കൂടി… കൂടി വന്നു. നന്ദി മമ്മൂക്കാ……….

Sreekumar

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

43 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago