‘കാപ്പ’ യുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടു..! നാളെ ആഘോഷത്തിന്റെ ദിനം!!

പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ആരാധകര്‍ക്കിതാ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം ‘കാപ്പ’യാണ്. സിനിമയുടെ ടീസര്‍ നാളെ എത്തുമെന്ന വിവരമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഷാജി കൈലാസാണ് കാപ്പ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന സിനിമയായതുകൊണ്ട് തന്നെ കാപ്പ പ്രേക്ഷകരില്‍ തീര്‍ക്കുന്ന ആവേശവും പ്രതീക്ഷയും ചെറുതല്ല. പൃഥ്വിരാജ് തന്നെയാണ് സിനിമയുടെ പുതിയ അപ്‌ഡേറ്റ് തന്റെ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്.. ഈ വാര്‍ത്ത അദ്ദേഹം ആരാധകരെ അറിയിച്ചതോടെ ഈ പ്രഖ്യാപനത്തിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.. നാളെ പൃഥ്വിരാജിന്റെ നാല്‍പ്പതാം പിറന്നാള്‍ ദിനമാണ്.. അതുകൊണ്ട് തന്നെ ഈ വിശേഷ ദിനത്തില്‍ തന്നെ സിനിമയുടെ ടീസറും എത്തുന്നു എന്നത് ആരാധകര്‍ക്ക്

വലിയ ആവേശമായിരിക്കുകയാണ്, ‘കാപ്പ’യുടെ ആദ്യത്തെ ടീസര്‍ നാളെ വൈകുന്നേരം ഏഴ് മണിക്ക് പുറത്തുവിടുമെന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്.. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ ലുക്കും സിനിമയുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയും എല്ലാം വൈറലായി മാറിയിരുന്നു. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക.

ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് കാപ്പ എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രം. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‌കെ റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Nikhina