Home Film News കാവൽ എന്ന സിനിമ പ്രേക്ഷകനു പൂർണ്ണ സംതൃപ്തി നൽകിയ സിനിമ ആയത് എങ്ങനെ !!

കാവൽ എന്ന സിനിമ പ്രേക്ഷകനു പൂർണ്ണ സംതൃപ്തി നൽകിയ സിനിമ ആയത് എങ്ങനെ !!

പാലക്കാട്‌ ഉള്ള ഒരു ഗ്രാമത്തിൽ ഒരു വീടിന്റെ മുൻപിൽ ഇരുന്നു തന്റെ കൈകളിൽ ഇരിക്കുന്ന ഒരു കോഴി കുഞ്ഞിനെ തലോടി..സുരക്ഷിതമായി അതിന്റെ കാലിലെ മുറിവിൽ ഒരു തുണി ചുറ്റി അതിന്റെ അമ്മയുടെ അരികിലേക്ക് വിട്ടു അയച്ചു ആകാശത്തു വട്ടം ഇട്ടു പറക്കുന്ന പരുന്തിനെ നോക്കി തമ്പാൻ മീശ ഒന്ന് പിരിക്കും.അതിനൊപ്പം കാതടിപ്പിക്കുന്ന തരത്തിൽ രഞ്ജിൻ രാജിന്റെ പശ്ചാത്തല സംഗീതവും. അയാളിൽ ജരാ നരകൾ ബാധിച്ചിട്ടുണ്ട്.. മുറിവുണങ്ങാത്ത ഓർമകളുടെ വലിയൊരു ഭാരം അയാളെ വേട്ടയാടുന്നുണ്ട്. പക്ഷെ ആ ഒരൊറ്റ രംഗം മതി തമ്പാന്റെ റേഞ്ച് മനസിലാക്കാൻ.

അരയിൽ തിര നിറച്ചൊരു റിവോൾവറുമായി പഴയ ഓർമകളുടെ അകമ്പടിയിൽ ഒരു പെട്ടിയുമായി ഹൈറേഞ്ചിലെക്കു പോകുന്നവനാണ് തമ്പാൻ.ആരോരുമില്ലാത്ത രണ്ടുപേർക്കു കാവലായി.. കാവൽ ഒരു മുഴുനീള ആക്ഷൻ സിനിമയല്ല നല്ലൊരു ഇമോഷണൽ ഡ്രാമ ആണ്. എന്നാൽ സിനിമക്ക് അനുയോജ്യം ആകും വിധം സുരേഷ് ഗോപി എന്ന ഫയർ ബ്രാൻഡ്നെ പരമാവധി എനെർജിറ്റിക് ആക്കിയിട്ടുമുണ്ട്. “റമ്മി കളി എനിക്കിഷ്ടമാ അത് നിന്നെ സെമിത്തേരിയിലൊടുക്കി അതിന്റെ സ്ലാബിന് മുകളിലിരുന്ന് കളിക്കാൻ”

Exit mobile version