തമിഴ് നടി കാസമ്മാള്‍ മകന്റെ അടിയേറ്റ് മരിച്ചു. 71 വയസ്സായിരുന്നു. മകന് നമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിലെ ഉസലാംപെട്ടിക്ക് അടുത്ത് അണയൂരിലാണ് ദാരുണ സംഭവം. മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായിട്ടാണ് നമകോടി അമ്മയെ കൊലപ്പെടുത്തിയത്.
പണം ചോദിച്ച നമകോടി അമ്മയുമായി വഴക്കിട്ടു. പണം നല്കാന് വിസമ്മതിച്ച അമ്മയെ നമകോടി വടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി, സ്ഥലം വിട്ടു. അടിയേറ്റ കാസമ്മാള്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു.
പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അതിക്രമം. രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാസമ്മാളിനെ കാണുന്നത്. തുടര്‍ന്ന് അവരാണ് പൊലീസില്‍ അറിയിച്ചത്. മദ്യത്തിന് അടിമയായ നമകോടി ഭാര്യയുമായി പിണങ്ങി അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്.
2021ല്‍ തിയ്യേറ്ററിലെത്തിയ ദേശീയ പുരസ്കാരം നേടിയ കടൈസി വ്യവസായി എന്ന സിനിമയില്‍ കാസമ്മാള്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായകനായത്. വിജയ് സേതുപതിയുടെ അമ്മായിയുടെ വേഷത്തിലാണ് കാസമ്മാള്‍ എത്തിയത്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…