‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാന് നായകനാവുന്ന പുതിയ ചിത്രമാണ് കടകന്‍. നവാഗതനായ സജില്‍ മമ്പാടാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ബാധി, എസ് കെ മമ്പാടുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
നിലമ്പൂരിന്റെ പശ്ചാത്തലത്തില്‍ ചാലിയാറിന്റെ കഥയാണ് ചിത്രം പറയുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിലമ്പൂരിലെ തേക്കിന്‍തോട്ടം അതിപ്രശസ്തമാണ്. നിലമ്പൂരിലെ ചാലിയാര്‍ പുഴയില്‍ സ്വര്ണനിക്ഷേപമുണ്ടെന്നും പറയപ്പെടുന്നു. നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് കടകന്റെ കഥ.
മണല്‍ മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ് ‘കടകന്‍’ അവതരിപ്പിക്കുന്നത്. മികച്ച ദൃശ്യാവിഷ്കാരവും കിടിലന്‍ സൗണ്ട് ട്രാക്കും മാസ് ആക്ഷന്‍ രംഗങ്ങളുമൊക്കെയുണ്ട് ചിത്രത്തില്‍. വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. മാര്‍ച്ച് 1 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
ഹക്കിം ഷാജഹാന് പുറമെ ഹരിശ്രീ അശോകന്, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന് ആര് ആചാരി, സിനോജ് വര്‍ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് വണ്‍ മില്യണ്‍ വ്യൂവ്സും കടന്ന് യൂ ട്യൂബ് ട്രെന്‍ഡിങ്ങിലാണ്.
ഛായാഗ്രഹണം: ജാസിന് ജസീല്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷാദ് നക്കോത്ത്, സൗണ്ട് ഡിസൈന്‍: ജിക്കു, റി-റെക്കോര്‍ഡിംങ് മിക്സര്‍: ബിബിന്‍ ദേവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപക് പരമേശരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിച്ചു, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: ടി ഗോപാല്‍കൃഷ്ണ, ആക്ഷന്‍: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങള്‍: ഷംസുദ് എടരിക്കോട്, അതുല്‍ നറുകര, ബേബി ജീന്‍, കോറിയോഗ്രഫി: റിഷ്ദാന്, അനഘ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: നസീര്‍ കാരത്തൂര്, പ്രൊജക്റ്റ് ഡിസൈനര്‍: ബാബു നിലമ്പൂര്‍, വി.എഫ്.എക്സ് & ടൈറ്റില്‍ ആനിമേഷന്‍: റോ ആന്‍ഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റില്‍സ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈന്‍: കൃഷ്ണപ്രസാദ് കെ വി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…