ഹക്കീം ഷായുടെ ‘കടകന്‍’ലെ ‘അജപ്പമട’ ഗാനം പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി

പ്രണയ വിലാസത്തിന് ശേഷം ഹക്കീം ഷാ പ്രധാന വേഷത്തിലെത്തുന്ന ‘കടകന്‍’ലെ സെക്കന്‍ഡ് സോങ്ങ് ‘അജപ്പമട’ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിലെ ഗാനം ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് പുറത്തുവിട്ടത്.

ഹനാന്‍ ഷാ, സല്‍മാന്‍ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷംസുദ് എടരിക്കോട് വരികള്‍ ഒരുക്കിയ ഗാനത്തിന് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നവാഗതനായ സജില്‍ മമ്പാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘കടകന്‍’ ഫാമിലി എന്റര്‍ടൈനറാണ്. ബോധി, എസ് കെ മമ്പാട് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം ഖലീലാണ് നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 23ന് ചിത്രം തിയറ്ററുകളിലെത്തും. ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന്‍ ആര്‍ ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായെത്തുന്നത്.

ഗോപി സുന്ദറിന്റെ സംഗീതവും ഫോള്‍ക്ക്ഗ്രാഫറുടെ വരികളും കോര്‍ത്തിണക്കി, ഫോള്‍ക്ക്ഗ്രാഫറും സംഘവും ചേന്ന് ആലപിച്ച ചിത്രത്തിലെ ആദ്യ ഗാനം ‘ചൗട്ടും കുത്തും’ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഛായാഗ്രഹണം: ജാസിന്‍ ജസീല്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷാദ് നക്കോത്ത്, സൗണ്ട് ഡിസൈന്‍: ജിക്കു, റി-റെക്കോര്‍ഡിംങ് മിക്‌സര്‍: ബിബിന്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിച്ചു, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: ടി ഗോപാല്‍കൃഷ്ണ, ആക്ഷന്‍: ഫീനിക്‌സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്

വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങള്‍: ഷംസുദ് എടരിക്കോട്, അതുല്‍ നറുകര, ബേബി ജീന്‍, കോറിയോഗ്രഫി: റിഷ്ദാന്‍, അനഘ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കാരത്തൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍: ബാബു നിലമ്പൂര്‍, വി.എഫ്.എക്‌സ് & ടൈറ്റില്‍ ആനിമേഷന്‍: റോ ആന്‍ഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റില്‍സ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈന്‍: കൃഷ്ണപ്രസാദ് കെ വി, പിആര്‍ഒ: ശബരി.

Ajay

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

4 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago