മലയാളി സിനിമാ പ്രേമികള്‍ക്ക് ഒരുപിടി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്. ഇപ്പോഴിതാ അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ക്ലാസ്മുറിയില്‍ വെച്ച് ഗാനം ആലപിക്കുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോ ആണിത്. ഞാന്‍ ഗന്ധര്വ്വന് എന്ന സിനിമയിലെ പാലപ്പൂവേ.. നിന് തിരു മംഗല്യ താലി തരൂ.. എന്ന് തുടങ്ങുന്ന ഗാനം അതിമനോഹരമായാണ് ഈ മിടുക്കി പാടുന്നത്.
ഈ വൈറല്‍ വീഡിയോ ആണ് ഇപ്പോള്‍ കൈലാസ് മേനോന് തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. കെ.എസ് ചിത്രയുടെ ആലാപന മാധുര്യത്തില്‍ പുറത്തിറങ്ങിയ ഈ ഗാനം, കൈതപ്രം വരികള്‍ എഴുതി ജോണ്സണ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനമാണ്. മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തു വെച്ച ഈ ഗാനം ഈ മകളുടെ ശബ്ദത്തിലും എന്ത് മനോഹരമായിരിക്കുന്നു എന്നാണ് വീഡിയോ കണ്ടവര്‍ കമന്റായി കുറിയ്ക്കുന്നത്.
ഈ മോള് ആരാണെന്ന് അറിയില്ല. പക്ഷെ ഒരു കാര്യം പറയാം. ശരിയായ പരിശീലനവും ശ്രദ്ധയും കിട്ടിയാല്‍ ഒരുപാട് ഉയരങ്ങളില്‍ എത്തും എന്നത് ഉറപ്പാണ്. അതിമനോഹരമായ ആലാപനം.. എന്നാണ് വീഡിയോ പങ്കുവെച്ച് കൈലാസ് മേനോന് കുറിച്ചത്. ഇത് ശരിക്കും പാടിയത് തന്നെ ആണോ..
അതോ എഡിറ്റിംഗോ എന്ന് പോലും ഈ കൊച്ചുമിടുക്കിയുടെ ഗാനാലാപനം കണ്ട് ആളുകള്‍ ചോദിച്ച് പോകുന്നു. നിരവധിപ്പേരാണ് വീഡിയോ കണ്ട് ഈ മിടുക്കിക്ക് ആശംസകള്‍ അറിയിക്കുന്നത്. ഭാവിയില്‍ ചിത്രചേച്ചിയെ പോലെ ഒരു വലിയ ഗായിക ആയി മാറട്ടെ എന്നും വീഡിയോ കണ്ടവര്‍ ആശംസകള്‍ നേരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…