ഇത്തരം ട്രോളുകള്‍ എന്റെ കുടുംബ ജീവിതത്തെയും ബാധിക്കുന്നുണ്ട്..!! കൈലാഷ് പറയുന്നു…

കൈലാഷ് എന്ന നടനെ അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. മലയാള സിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ഈ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒരു സിനിമയുടെ ഭാഗമായി തനിക്കെതിരെ വന്ന ട്രോളുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കൈലാഷ്. മിഷന്‍ സി എന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ എത്തിയതോടെ ആയിരുന്നു കൈലാഷ് ക്രൂരമായി ട്രോള്‍ ചെയ്യപ്പെട്ടത്. അത് തന്നെയും കുടുംബത്തേയും എത്രത്തോളം മോശമായ രീതിയില്‍ ബാധിച്ചു എന്നാണ് നടന്‍ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. കൈലാഷിന്റെ വാക്കുകളിലേക്ക്…ട്രോളുകള്‍ കാണുമ്പോള്‍ സങ്കടം വരുന്ന കൂട്ടത്തിലല്ല, എന്നാല്‍ മകളെയും വീട്ടിലുള്ള മറ്റ് അംഗങ്ങളേയും ഇത് ബാധിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. മിഷന്‍ സി സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ വന്ന ട്രോളുകളെല്ലാം കണ്ടിരുന്നു.

പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് അണിയറപ്രവര്‍ത്തകര്‍ അയച്ച് തന്നപ്പോള്‍ താന്‍ ചോദിച്ചിരുന്നു ഇത് വേണോ എന്ന്. അന്ന് അവര് പറഞ്ഞു കുഴപ്പമില്ലെന്ന്. പിന്നെ തനിക്കും അവരോട് പറയുന്നതിനും പരിധിയുണ്ടല്ലോ. ആ പോസ്റ്റര്‍ പുറത്തിറങ്ങിയ സമയം താന്‍ റെയ്ഞ്ചില്ലാത്ത സ്ഥലത്തായിരുന്നു. അതുകൊണ്ട് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളും ട്രോളുകളും ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീട് നോക്കിയപ്പോള്‍ ഫെയ്സ്ബുക്ക് പോലും തുറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഇത്തരം ട്രോളുകള്‍ ബാധിക്കില്ല. കാരണം കുറേ നാളുകളായി താന്‍ ഇതില്‍ ജീവിച്ച് വരുന്നതാണ്.

പക്ഷെ തന്റെ മകളും മറ്റ് കുടുംബാംഗങ്ങളും ഇതൊക്കെ കാണുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് വേദനിപ്പിക്കാറുണ്ട്. അന്ന് ട്രോളുകള്‍ വന്ന് കളിയാക്കലുകള്‍ കൂടിയപ്പോള്‍ സിനിമാ മേഖലയിലെ നിരവധി പേര്‍ എന്നെ പിന്തുണച്ചപ്പോഴാണ് തനിക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നലുണ്ടായത് എന്നാണ് കൈലാഷ് പറയുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍, മേജര്‍ രവി എന്നിവരടക്കമുള്ള സിനിമാ താരങ്ങള്‍ ആ സമയത്ത് കൈലാഷിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

10 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

13 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

14 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago