മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ എഴുതിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഇപ്പോഴിതാ നടന് പൃഥ്വിരാജിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പൃഥ്വിരാജ് തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ ഇടപെട്ടുവെന്ന് കൈതപ്രം നേരത്തെ ആരോപിച്ചിരുന്നത് വിവാദമായിരുന്നു. പിന്നാലെയാണ് വീണ്ടും നടനെതിരെ കൈതപ്രം രംഗത്തെത്തിയത്. മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയായാല്‍ പോലും തനിക്ക് ഭയമില്ല. പൃഥ്വിരാജ് തന്നെ സംബന്ധിച്ചിടത്തോളം ആരുമല്ലെന്നും കൈതപ്രം പറഞ്ഞു.
ദേവരാജന്‍ മാസ്റ്റര്‍ പണ്ട് തന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. യേശുദാസിന്റെ ഒരേയൊരു തെറ്റ്, അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച ഗായകനെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു എന്നതാണത്. എന്നാല്‍ അതുപോലെ തനിക്കുള്ള കഴിവുകളും അറിയാം. താന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് തപസ്സും സമര്‍പ്പണവും വഴിയാണെന്നും കൈതപ്രം പറയുന്നു. മലയാള സിനിമയിലെ പുതിയ തലമുറയ്ക്ക് നല്ല ഗാനങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയുന്നില്ലെന്നും കൈതപ്രം പറഞ്ഞു.
നേരത്തെ ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത സിനിമയില്‍ പാട്ടെഴുതാനായി വിളിച്ചുവരുത്തിയ തന്നെ പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി എന്നായിരുന്നു കൈതപ്രത്തിന്റെ ആരോപണം. ’72 വയസായ താന്‍ മുടന്തി മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയത്. പാട്ട് എഴുതിയിട്ട് പറഞ്ഞയച്ചപ്പോഴുണ്ടായ വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ, എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചിട്ടാണെന്നുമാണ് കൈതപ്രം പറഞ്ഞിരുന്നത്.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…