വിജയത്തിളക്കത്തില്‍ അജയ് ദേവ്ഗണ്‍.. ‘കൈതി’യുടെ റീമേക്ക് ‘ഭോലാ’ മോഷന്‍ പോസ്റ്റര്‍ പുറത്ത്!!

മലയാളം സിനിമയുടെ ഹിന്ദി റീമേക്കായി എത്തിയ ദൃശ്യം 2 മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയത് അജയ് ദേവ്ഗണ്‍ ആയിരുന്നു. ദൃശ്യം 2 വിന്റെ വിജയത്തിളക്കില്‍ നില്‍ക്കുന്ന അജയ് ദേവ്ഗണിനെ കുറിച്ചുള്ള മറ്റൊരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരില്‍ ആവേശം ഉണ്ടാക്കിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍ വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്ന സിനിമയുടെ പുതിയ വിശേഷമാണ് അത്. പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അടക്കം പുറത്ത് വിട്ടിട്ടുണ്ട്.

ഭോലാ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴില്‍ വന്‍ വിജയം നേടിയ കൈതിയുടെ റീമേക്ക് ആണ്. കാര്‍ത്തി നായകനായി എത്തി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു കൈതി. തമിഴ് സിനിമാ ലോകത്തെ തന്നെ പണംവാരി പടങ്ങളില്‍ ഒന്നായിരുന്നു കൈതി. ഭോലാ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അജയ് ദേവ്ഗണ്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല.

കൊവിഡ് തീര്‍ത്ത പ്രതിസന്ധിക്ക് ശേഷം തെന്നിന്ത്യന്‍ സിനിമാ ലോകം ഉയര്‍ത്തെഴുന്നേറ്റു.. എന്നാല്‍ ബോളിവുഡ് സിനിമാ ലോകത്തിന് തുടരെ പരാജയങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.. എന്നാലിപ്പോള്‍ ബ്രഹ്‌മാസ്ത്ര, ഭൂല്‍ ഭുലയ്യ 2 എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയതോടെ

അജയ് ദേവ്ഗണിന്റെ ദൃശ്യം 2 വിനും ഇതിനോടകം തന്നെ കോടികള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്. ബോളിവുഡിന് ആശ്വാസമേകാന്‍ അജയ് ദേവ്ഗണിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഭോലാ എന്ന സിനിമയ്ക്കും സാധിക്കട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. സിനിമയുടെ ടീസര്‍ നാളെ പ്രേക്ഷകരിലേക്ക് എത്തും.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

13 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

13 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

13 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

13 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

17 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

18 hours ago