തെന്നിന്ത്യയിലെ താരസുന്ദരിയാണ് കാജള്‍ അഗര്‍വാള്‍. വിവാഹശേഷവും അഭിനയത്തില്‍ സജീവമായ താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ, കുടുംബത്തില്‍ പുതുതായി എത്തിയ അംഗത്തെ ആരാധകര്‍ക്കായി പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് നടി ഇപ്പോള്‍,
നടിയുടെ കുറിപ്പ്,
ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നു, ലിറ്റില്‍ മിയ. എന്നെ അറിയുന്നവര്‍ക്കറിയാം, കുട്ടിക്കാലം മുതല്‍ എനിക്ക് നായയെ പേടിയാണ്. അതേസമയം കിച്ച്ലുവിന് നായ്ക്കുട്ടികളെ വളരെ ഇഷ്ടമാണ്, വളര്‍ത്തുമൃഗങ്ങള്‍ക്ക് ഒപ്പം വളര്‍ന്നതിനാല്‍ യഥാര്‍ത്ഥ അനുകമ്പയുടെ അര്‍ത്ഥം വളരെ മനോഹരമായി മനസ്സിലാക്കുന്നു.
എല്ലാവരെയും ഉള്‍കൊള്ളാനും സ്നേഹം പ്രചരിപ്പിക്കാനും ജീവിതം നമ്മെ പഠിപ്പിക്കുന്നു. മിയ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷവും കളിചിരികളും ആവേശവും ( ഒരുപാട് കഠിനാധ്വാനവും) കൊണ്ടുവന്നിട്ടുണ്ട്.
മുംബൈ സ്വദേശിയായ കാജല്‍ ‘ക്യൂന്‍ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ താരം തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയാണ്. ‘തുപ്പാക്കി,’ ‘ജില്ല,’ ‘വിവേഗം,’ ‘മെര്‍സല്‍’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് കാജല്‍ അവതരിപ്പിച്ചത്.
വിവാഹശേഷവും അഭിനയത്തില്‍ സജീവയാണ് കാജല്‍ അഗര്‍വാള്‍. ആചാര്യ, കരുണ്‍ഗപ്പിയം, ഗോസ്റ്റി, ഹേ സിനാമിക അടക്കമുളള ചിത്രങ്ങളാണ് കാജലിന്റേതായി റിലീസിനായ് ഒരുങ്ങുന്നത്.
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…
പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം ഫോണുകൾ അപ്ഗ്രേഡ് ചെയ്യാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യാത്തവരുമുണ്ട്. കേടാകുന്നത് വരെ ഫോൺ…
കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളായ ജയഭാരതിയുടെ ജന്മദിന൦, നടിയെ കുറിച്ചും അവര്‍ ജീവൻ പകർന്ന…
ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയ വിവാഹം വേർപിരിയലിൽ ആണ് അവസാനിച്ചത്. പിന്നാലെ തുടരെ ആരോപണ പ്രത്യാരോപണങ്ങൾ നിരവധി വന്നിരുന്നു.…
നവാഗതനായ അരുൺ വെൺപാലയുടെ കഥയും , സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇവെസ്റ്റിഗേഷൻ ചിത്രം കർണ്ണികയിലെ രണ്ടാമത്തെ വീഡിയോ…
ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന് വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…