മിസ്സിസ് ആകാൻ ഇനി ഒരു ദിനം മാത്രം ബാക്കി, മെഹന്ദി ആഘോഷങ്ങളുടെ ചിത്രം പുറത്ത് വിട്ട് കാജൽ!

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളിന്റെ വിവാഹവാർത്ത പുറത്ത് വന്നത്, താരം തന്നെയാണ് താൻ വിവാഹിതയാകുന്ന കാര്യം എല്ലാവരെയും അറിയിച്ചത്, വ്യവസായിയായ ഗൗതം കിച്ചലുവാണ് കാജലിനെ വിവാഹം ചെയ്യുന്നത്. ഒക്ടോബര്‍ മുപ്പതിനാണ് താരം വിവാഹിതയാകുന്നത് . ഇപ്പോൾ കാജലിന്റെ വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടുന്നത്.  ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
നാളെയാണ് ആരാധകർ കാത്തിരുന്ന തെന്നിന്ത്യൻ താര സുന്ദരിയുടെ വിവാഹം. വിവാഹവുമായി ബന്ധപ്പെട്ടുള്ള മെഹന്ദി ചിത്രങ്ങൾ ആണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത്. ചിത്രത്തിൽ അതീവ സുന്ദരിയായാണ് കാജലിനെ കാണാൻ കഴിയുന്നത്. മുംബൈയിൽ വെച്ചാണ് വിവാഹം. കോവിഡ് മാനദണ്ദങ്ങൾ പാലിച്ചു കൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുക.

Kajal Aggarwal Wedding Mehandi

ഈ മാസം തുടക്കത്തില്‍ ആയിരുന്നു കാജല്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. അതിനു ശേഷം കഴിഞ്ഞ ദിവസം പ്രതിശുത വരനൊപ്പമുള്ള ചിത്രങ്ങളും കാജൽ പുറത്ത് വിട്ടിരുന്നു. ഇതോടെ തങ്ങളുടെ താര സുന്ദരി സിനിമ ലോകത്തിൽ നിന്നും അപ്രത്യക്ഷയാകുമോ എന്നായിരുന്നു പൂരിഭാഗം ആരാധകരുടെയും സംശയം. എന്നാൽ ആരും സംശയിക്കേണ്ട, വിവാഹ ശേഷവും താൻ അഭിനയം തുടരുമെന്നാണ് താരം വ്യക്തമാക്കിയത്. ഇതോടെ ആരാധകരും സതോഷത്തിൽ ആണ്.
“2020 ഒക്ടോബർ 30 ന് മുംബൈയിൽ വെച്ച്, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങിൽ വെച്ച് ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാൽ ജീവിതം ഒരുമിച്ച് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ഇക്കാലമത്രയും നിങ്ങൾ നൽകിയ സ്നേഹത്തിനു നന്ദി, പുതിയ യാത്ര ആരംഭിക്കുമ്പോഴും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണം. ഞാനേറെ വിലമതിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യങ്ങൾ ഇനിയും തുടരും. അനന്തമായ പിന്തുണയ്ക്ക് നന്ദി.” എന്ന കുറിപ്പിലൂടെയാണ് തന്റെ വിവാഹ വാർത്ത കാജൽ പുറത്ത് വിട്ടത്.

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

3 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

7 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

7 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

8 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

8 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

8 hours ago