രക്തം വാര്‍ന്നു പോയി… വയര്‍ വലിഞ്ഞു മുറുകി..എളുപ്പമല്ലായിരുന്നു..! … കുറിപ്പുമായി കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യയുടെ താരറാണി കാജല്‍ അഗര്‍വാളിന്റെ ആദ്യത്തെ കണ്‍മണിയുടെ വരവ് ആരാധകരും ആഘോഷമാക്കി മാറ്റുകയാണ്. ഗര്‍ഭകാലത്ത് തന്നെ തന്റെ ഓരോ വിശേഷങ്ങളുമായി എത്തുന്ന കാജലിനെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്, താരത്തിന്റെ മെറ്റേര്‍ണിറ്റി ഷൂട്ട് അടക്കം വലിയ തോതില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റതിലുള്ള സന്തോഷവും അതെത്ര പ്രയാസം ഏറിയതാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച കുറിപ്പിലാണ് കാജല്‍ ഇതേ കുറിച്ച് പറയുന്നത്.

തന്റെ കുഞ്ഞ് നീലിനെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്യുമ്പോഴുണ്ടായ സന്തോഷത്തെ കുറിച്ചും ഒരുപാട് നേരത്തെ പ്രയാസത്തെ കുറിച്ചുമാണ് താരം പറഞ്ഞത്… കുറിപ്പിന്റെ ഉള്ളടക്കം ഇതായിരുന്നു. എന്റെ കുഞ്ഞ് നീലിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയതതില്‍ വലിയ ആഹ്ലാദമുണ്ട്. പ്രസവത്തിന് ഒരുപാട് നേരം വേണ്ടി വന്നെങ്കിലും അതാണ് ജീവിതത്തിലെ ഏറ്റവും സംതൃപ്തി ആയിട്ടുള്ള അനുഭവം. കുഞ്ഞിനെ മറുപിള്ളയോടെ നെഞ്ചോട് ചേര്‍ത്തുവെച്ചത് വിശദീകരിക്കാന്‍ കഴിയാത്ത അനുഭവമാണ്.

ഇതോടെ എന്നന്നേക്കുമായി എന്റെ ഹൃദയത്തിനും ശരീരത്തിനും ഉള്ള ഉത്തരവാദിത്വം ഞാന്‍ മനസ്സിലാക്കുന്നു. പ്രസവം ഒരിക്കലും ഒരു എളുപ്പമുള്ള കാര്യമല്ല, ഉറക്കമില്ലാത്ത രാത്രികള്‍, രക്തം വാര്‍ന്നു പോകല്‍.. നനഞ്ഞ പാഡുകള്‍,

ബ്രെസ്റ്റ് പമ്പ്, അനിശ്ചിതത്വവും ആകുലതയും സന്തോഷവും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത് എന്നും ജാകല്‍ കുറിയ്ക്കുന്നു. പ്രസവാനന്തരമുള്ള നാളുകള്‍ ഇനി ആകര്‍ഷകം അല്ലെങ്കിലും അത് എന്തായാലും സുന്ദരം ആയിരിക്കുമെന്നും നടി പറയുന്നു.

Rahul

Recent Posts

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

15 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

25 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

32 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

39 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago