‘രണ്ടാം വിവാഹം കഴിഞ്ഞെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല ; ഫോട്ടോ പങ്കുവെച്ച് തമിഴ് നടി കാജൽ

സിനിമാ താരങ്ങളുടെ ഓൺ സ്ക്രീൻ ഓഫ് സ്‌ക്രീൻ വിശേഷങ്ങൾ വലിയ താല്പര്യമാണ് ഉള്ളത്. അതുപോലെ തന്നെ ഏത് ഭാഷയിലേത് ആണെങ്കിലും  സിനിമാ താരങ്ങളുടെ പ്രണയവും പ്രണയ തകർച്ചയും വിവാഹവും വിവാഹമോചനങ്ങളുമൊക്കെ ആരാധകർക്കിടയിൽ എന്നും ചർച്ചയായി മാറുന്ന കാര്യങ്ങളുമാണ്. പലപ്പോഴും നിരവധി അഭ്യൂഹങ്ങൾക്ക് ശേഷമാകും വിവാഹങ്ങളും വിവാഹമോചനങ്ങളുമൊക്കെ നടക്കുക. എന്നാൽ ഇടയ്ക്ക് ആരാധകരെ ഞെട്ടിച്ചു കൊണ്ടും ചില വിവാഹ വാർത്തകൾ പുറത്തു വരാറുണ്ട്. അത്തരത്തിൽ അടുത്തിടെ പുറത്തുവന്ന വിവാഹവാർത്തയായിരുന്നു തമിഴ് നടൻ കിങ്‌സ്‌ലിയുടേത്. സീരിയൽ നടി സംഗീതയെയാണ് കിങ്സ്ലി വിവാഹം ചെയ്തത്.  അതിന്റെ ചർച്ചകൾ കെട്ടടങ്ങുന്നതിന് മുന്നേ ഇപ്പോഴിതാ മറ്റൊരു വിവാഹവാർത്ത കൂടി തമിഴകത്ത് ചർച്ചയാവുകയാണ്. അവതാരകയും നടിയുമായ കാജൽ പശുപതിയാണ് വിവാഹിതയായി എന്ന വിവരം പുറത്തു വിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയ അകൗണ്ടുകളിലൂടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും തന്റെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് കാജൽ എത്താറുണ്ട്. ഇതിനിടെയാണ് ഇപ്പോൾ രണ്ടാമതും വിവാഹിതയായി എന്നറിയിച്ചുകൊണ്ട് താരം എത്തിയിരിക്കുന്നത്. വിവാഹവേഷത്തിൽ ഉള്ളൊരു ചിത്രവും കാജൽ പങ്കുവെച്ചിട്ടുണ്ട്.സൺ മ്യൂസിക് ടിവിയിലെ അവതാരകയായി കരിയർ ആരംഭിച്ച താരമാണ് കാജൽ പശുപതി.

പിന്നീട് സീരിയലുകളിലൂടെ അഭിനയത്തിലേക്ക് എത്തിയ കാജൽ, സൂപ്പർ ഹിറ്റായ വസൂൽ രാജ എംബീബിഎസ് എന്ന കമൽഹാസൻ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്. ഇതിനു ശേഷം ഡിശ്യൂം, സിങ്കം, കോ, മൗനഗുരു, കൗരവം, കലഗരപ്പ് 2, ആയിരത്തിൽ ഒരുവൻ തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ അഭിനയത്തിൽ സജീവമാവുകയായിരുന്നു താരം. ഹാസ്യ വേഷങ്ങളിലാണ് കാജൽ കൂടുതൽ അഭിനയിച്ചത്. നർത്തകിയായും തിളങ്ങിയിട്ടുണ്ട് കാജൽ. എന്നാൽ ബിഗ് ബോസ് തമിഴിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് കാജൽ ആരാധകർക്ക് കൂടുതൽ പരിചിതയാകുന്നത്. ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ താരം എഴുപത് ദിവസങ്ങൾക്ക് ശേഷമാണ് ഷോയിൽ നിന്നും പുറത്തായത്. ബിഗ് ബോസിന് ശേഷം കാജലിന്റെ വ്യക്തി ജീവിതവും ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു.

തമിഴകത്തെ അറിയപ്പെടുന്ന കൊറിയോഗ്രാഫർ സാൻഡി ആയിരുന്നു കാജലിന്റെ ഭർത്താവ്. പ്രണയിച്ചു വിവാഹതിരായവരാണ് ഇരുവരും. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു. മുൻപൊരിക്കൽ വിവാഹ മോചനത്തിന് കാരണം കാജലാണെന്ന് ആരോപിച്ചു കൊണ്ട് സാൻഡി രംഗത്ത് വന്നിരുന്നു. കാജൽ ബിഗ് ബോസിൽ എത്തുന്നതിന് മുൻപായിരുന്നു ഈ സംഭവങ്ങൾ ഒക്കെ അരങ്ങേറിയത്. കാജൽ ബിഗ് ബോസ് ഹൗസിനുള്ളിൽ ആയിരിക്കുമ്പോൾ സാൻഡി തന്റെ ആരാധികയായ സിൽവിയയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം ചെയ്യുകയും ചെയ്‌തു. കൊറിയോഗ്രാഫർ എന്നതിലുപരി നിരവധി സിനിമകളിലും സാൻഡി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിവാഹം ഏറെ  ശ്രദ്ധനേടിയിരുന്നു. അതേസമയം ബിഗ് ബോസിന് ശേഷം കാജലിന്റെ സിനിമാ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. മുൻപൊരിക്കൽ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേനായി മാറിയ നടൻ  ബബ്ലു പൃഥ്വിരാജ്. രണ്ടാമതും വിവാഹം കഴിച്ചതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകൾ പുറത്തു വന്നപ്പോൾ കാജൽ പ്രതികരിച്ചിരുന്നു.ബബ്ലുവിന് പിന്തുണ നല്‍കി കൊണ്ടാണ് നടി കാജല്‍ എത്തിയിരുന്നത്. താരങ്ങള്‍ പ്രായം വളരെ കുറവുള്ളവരുമായി ജീവിതം തുടങ്ങുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ലഭിക്കാറുള്ളത്. വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കുന്ന പല താരങ്ങള്‍ക്കും സമാനമായ രീതിയില്‍ വിമര്‍ശനം നേരിടേണ്ടി വരാറുണ്ട്. ഇതൊക്കെ വിഷം നിറഞ്ഞ മനസുള്ള ആളുകള്‍ക്കാണ് കുഴപ്പമെന്ന് നടി കാജല്‍ പശുപതി അഭിപ്രായപ്പെട്ടിരുന്നു. ‘വീണ്ടുമൊരു വിവാഹം കഴിക്കുന്നതിന് അയാള്‍ക്ക് കഴിവുണ്ടെന്നും അതില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം. വിഷം നിറഞ്ഞ സമൂഹത്തിലെ അസൂയയുള്ള ആളുകളാണിതൊക്കെ’ എന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ കാജല്‍ പറയുന്നത്.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago