ഈ പറക്കും തളികയുടെ സംവിധായകൻ ഒരിടവേളയ്ക്ക് ശേഷം…; കജോളിന്‍റെ സ്വപ്നം ചെറുതല്ല, ചിരിച്ച് മറിയാൻ ഒരുങ്ങാം

ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന കാജോളിന്റെ സിനിമാ പ്രവേശം എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.
ഐശ്വര്യാ പ്രൊഡക്ഷൻസിന്റെയും സീലിയ ഫിലിം സെർക്യൂട്ടിന്റെയും ബാനറിൽ ബൈജു ഗോപാൽ, അലക്സാണ്ടർ ബിബിൻ എന്നിവർ നിർമ്മികുന്ന ചിത്രമാണിത്. എംപി എ എം ആരിഫ് പൂജ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ പ്രമുഖർ പങ്കെടുക്കുകയുണ്ടായി.

മൂക്കില്ലാ രാജ്യത്ത്, വാരഫലം, ഈ പറക്കും തളിക എന്നീ സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങളുടെ സംവിധായകനായ താഹ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം താഹ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാജോളിന്റെ സിനിമാ പ്രവേശം. സജി ദാമോദർ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കപ്പൽ മുതലാളി, ഹൈലെസ, മഹാരാജ ടാക്കീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സജി ദാമോദർ തിരക്കഥ നിർവഹിക്കുന്ന ചിത്രമാണിത്.

സിനിമ സ്വപ്നം ചിറകിലേറ്റി, സെല്ലു ലോയിഡിന്റെ മായിക പ്രപഞ്ചത്തിലേക്ക് കടന്നുവരുവാൻ ശ്രമിക്കുന്ന കാജോൾ എന്ന പെൺകുട്ടി. അവളുടെ ആദ്യത്തെ സിനിമ ലൊക്കേഷനിലെ ചിത്രീകരണ വേളയിൽ ഉണ്ടായ രസകരമായ അനുഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ജനുവരി അവസാന വാരം കായംകുളം മുതുകുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ചിത്രീകരണം ആരംഭിക്കും.

കാജോൾ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ഐശ്വര്യ ബൈജു ആണ്. ശ്രീജിത്ത്, ഗോകുലൻ, രമേശ് പിഷാരടി, അഞ്ചു കുര്യൻ, ഡയാന ഹമീദ്, നസീർ സംക്രാന്തി, ജെയിൻ കെ പോൾ, വിഷ്ണു എന്നിവരോടൊപ്പം 19 ലധികം പുതുമുഖ താരങ്ങളും അണിനിരക്കുന്നു. ക്യാമറ പ്രതാപൻ. എഡിറ്റിംഗ് പിസി മോഹൻ. ആർട്ട് അനിൽ കൊല്ലം. കോസ്റ്റ്യൂം ആര്യ. സന്തോഷ് വർമ്മ എഴുതിയ ഗാനങ്ങൾക്ക് സുമേഷ് ആനന്ദ് ഈണം പാർന്നിരിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ഷാൻ. കൊറിയോഗ്രാഫർ ബാബു ഫൂട്ട് ലൂസേഴ്സ്.

Ajay

Recent Posts

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 mins ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

27 mins ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

34 mins ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

40 mins ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

47 mins ago

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

11 hours ago