Film News

ഉർവശി നോ എന്ന് പറഞ്ഞാൽ അത് നോ തന്നെ ആണ്, പിന്നെ അതിന് മാറ്റമൊന്നും ഉണ്ടാകില്ല, കലാരഞ്ജിനി

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമാ കുടുംബത്തിലെ ഒരംഗമാണ് നടി കലാരഞ്ജിനി. തന്റെ മകനെക്കുറിച്ചും സഹോദരിമാരും നടിമാരുമായ ഉർവശിയുടെയും കൽപ്പനയുടെയും പെൺമക്കളെക്കുറിച്ചും സംസാരിക്കുകയാണ് കലാരഞ്ജിനി ഇപ്പോൾ. ഒരുമിച്ച് കളിച്ച് വളർന്ന ഇവർ തമ്മിൽ വലിയ അടുപ്പമുണ്ടെന്ന് കലാരഞ്ജിനി പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് കലാരഞ്ജിനി സംസാരിക്കുന്നത്. വീട്ടിൽ ആർമാദിക്കുന്നവരാണ് ശ്രീമയിയും മറ്റുള്ള കുട്ടികളുമെന്ന് കലാരഞ്ജിനി പറയുകയാണ്. എന്നാൽ പക്ഷെ ഇവർ കൂടുമ്പോൾ എപ്പോഴും അടിയായിരിക്കും. വളർന്നിട്ടും ഇവരുടെ കുട്ടിക്കളി മാറിയിട്ടില്ലെന്നും കലാരഞ്ജിനി പറയുന്നു. ഉർവശി കുറച്ച് സ്ട്രിക്റ്റാണ്. അവൾ വേണ്ട എന്ന് പറഞ്ഞാൽ വേണ്ട. എന്നാൽ ഞങ്ങളോട് കെഞ്ചി ചോദിക്കും. അപ്പോൾ ഞങ്ങൾ അത് സമ്മതിക്കും. ഇവർക്ക് വേറെ ആരും ഇല്ലാ. അധികം സുഹൃത്തുക്കളോ കറക്കമോ ഒന്നും ഇവർക്കില്ല . ഇവർ തമ്മിലാണ് അടുപ്പവും വഴക്കുമൊക്കെ. എവിടെയെങ്കിലും പോകണമെങ്കിൽ തന്റെ മകൻ വന്ന് ആദ്യം പറയും. അതിന് ശേഷം മറ്റുള്ളവർ വരും.

സഹോദരന്റെ മകനുമുണ്ടാകും ഇവർക്കൊപ്പം. അവൻ വീട്ടിൽ വന്നാൽ ഇതിനേക്കാൾ അർമാദിക്കലാണെന്നും കലാരഞ്ജിനി പറയുന്നു. ശ്രീമയിയും തേജാലക്ഷ്മിയും വീട്ടിൽ പൂമ്പാറ്റയും കുഞ്ഞാറ്റയുമാണ്. ഇവർ രണ്ട് പേരും എപ്പോഴും ഫോട്ടോകളെടുക്കാൻ ഇഷ്‌ടപ്പെടുന്നവർ ആണെന്നും കലാരഞ്ജിനി പറയുന്നു. എന്നാൽ പക്ഷെ വീട്ടിൽ നിൽക്കുന്നത് കണ്ടാൽ വളരെ മോശമാണ്. കാതിലും കഴുത്തിലും ആഭരണങ്ങൾ ഒന്നും ഇടില്ല, തലമുടി എണ്ണ തേച്ച് കെട്ടി വെച്ചായിരിക്കും നില്കുന്നത്. പക്ഷെ എവിടെയെങ്കിലും പോകുന്ന സമയത്ത് നന്നായി ഡ്രസ് ചെയ്ത് രണ്ട് പേരും ഫോട്ടോകളെടുക്കുമെന്നും കലാരഞ്ജിനി പറയുന്നു. അതേസമയം കലാരഞ്ജിനി , അന്തരിച്ച നടി കൽപ്പന, ഉർവശി എന്നീ മൂന്ന് പേരും തങ്ങളുടേതായ നിലയിൽ സിനിമാ ലോകത്ത് പേരെടുത്തവരാണ്. കൽപ്പന എന്ന കലാകാരിയു‌‌ടെ അഭാവം തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ നിരാശ പകരുന്ന ഒന്നാണ്. കൽപ്പനയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് കലാരഞ്ജിനി അഭിമുഖത്തിൽ സംസാരിക്കുന്നു.

കല്പനയുടെ മരണവാർത്ത തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് പറയുകയാണ് കലാരഞ്ജിനി. കൽപ്പന വിട്ട് പോയെന്നത് ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ലെന്നും ഷൂട്ടിംഗിന് പോയതാണെന്നേ കരുതുന്നുള്ളൂയെന്നും കലാരഞ്ജിനി പറയുന്നു. താനും കൽപ്പനയും വലിയ അടുപ്പമായിരുന്നു. ഉർവശി ഞങ്ങളേക്കാൾ ചെറുതാണ് എന്നാണ് കലാരഞ്ജിനി പറയുന്നത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് കല്പന അസുഖ ബാധിതയായി അന്തരിക്കുന്നത്. ഇവരിൽ ഏറ്റവും ഇളയത് ഉർവശി ആണ്. ഉർവശി ഇന്നും തെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവ സാന്നിധ്യമാണ്. കൂട്ടത്തിൽ ഏറ്റവും മൂത്തയാൾ കലാരഞ്ജിനി സിനിമകളിൽ ഇപ്പോൾ അത്ര സജീവമല്ലായെങ്കിലും ഇടയ്ക്കിടെ മലയാള സിനിമകളിൽ സാന്നിധ്യം അറിയിക്കാറുണ്ട്. കൽപ്പനയുടെ മകൾ ശ്രീമയിയെ സ്വന്തം മകളെ പോലെയാണ് കലാരഞ്ജിനി കാണുന്നത്.

തനിക്കും കസിൻസിനും ഏറെ പ്രിയപ്പെട്ടയാൾ കാർത്തു എന്ന് തങ്ങൾ വിളിക്കുന്ന കലാരഞ്ജിനി ആണെന്ന് ശ്രീമയി മുൻപ് പറഞ്ഞി‌ട്ടുണ്ട്. ഇപ്പോൾ ഉർവശി, കല്പന, കലാരഞ്ജിനി എന്നീ മൂന്ന് പേരുടെയും നല്ല ഗുണങ്ങളെക്കുറിച്ച് ഈയൊരു അഭിമുഖത്തിലും കല്പനയുടെ മകൾ ശ്രീമയിയും സംസാരിക്കുന്നു. കലാര‍ഞ്ജിനി കൃത്യനിഷ്ഠയുള്ളയാളാണ്. അവരും ഉറങ്ങില്ല, ഞങ്ങളെയും ഉറങ്ങാൻ സമ്മതിക്കില്ല എന്നാണ് ശ്രീമായി പറയുന്നത്. ഡ്രാമ ക്ലാസിന് പോകുമ്പോൾ ഡയലോഗ് ഡെലിവറിയെക്കുറിച്ച് പറഞ്ഞ് തരും. ചിത്തയായ ഉർവശിയുടെ ടാലന്റാ കൊണ്ടാണ് ഇന്നും റെലവന്റായി നിൽക്കാൻ ഉർവശിക്ക് കഴിയുന്നതെന്നും ശ്രീമയി ചൂണ്ടിക്കാട്ടുന്നു. അമ്മമാരുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ് ശ്രീമയിയും തേജാലക്ഷ്മിയും.

Devika Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago