ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിലെ ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ദൃശ്യം, ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രമായി എത്തിയ നടനാണ് കലാഭവൻ ഷാജോൺ, ചിത്രത്തിൽ സഹദേവൻ എന്ന പോലീസ് കഥാപാത്രമായാണ് നടൻ എത്തിയത്, എന്നാൽ ദൃശ്യം 2 വിൽ താൻ സഹദേവനായി അഭിനയിക്കാഞ്ഞ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ, ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ കൂടുതൽ പേര് ചോദിച്ചത് സഹദേവൻ എന്ന കഥാപാത്രമില്ലാതിരുന്നത് എന്താണെന്നാണ്
എനിക്ക് തോന്നുന്നു ഒരു കഥാപാത്രമില്ലാത്തതിന്റെ പേരിൽ ആദ്യമായിരിക്കും ആളുകൾ ഇങ്ങനൊരു ചോദ്യം ഉയർത്തിയതെന്ന്, ആ ഒരു ചോദ്യം തന്നെയാണ് ആ കഥാപാത്രത്തിന്റെ വിജയവും. സഹദേവൻ ഇല്ലാഞ്ഞ കാരണം എന്നെക്കാൾ കൂടുതൽ ജീത്തു ഭായിക്ക് അറിയാം, അടുത്തതിൽ സഹദേവൻ വരുമ്പോൾ അയാൾക്ക് എന്തായലും കൃത്യമായ ഒരു സ്പേസ് ഉണ്ടകുമെന്ന്
വെറുതെ ആ കഥാപാത്രം വന്നിട്ട് അദ്ദേഹം എന്തെങ്കിലും ചെയ്യ്തുപോയി കഴിഞ്ഞാൽ ആ ചിത്രത്തിന്റെ ആദ്യ ഭാഗത്തെ ഇമ്പാക്റ്റ് പോലും നഷ്ടപ്പെടും, ഇനിയും അടുത്ത ഭാഗത്തിൽ സഹദേവൻ വരുന്നുണ്ടെങ്കിൽ തീർച്ചയായും അതിന്റെ രീതിയിൽ തന്നെ എത്തും, രണ്ടാം ഭാഗത്തിൽ സഹദേവൻ ഇല്ലാഞ്ഞ കാരണവും ജിത്തുഭായിക്ക് അറിയാം അദ്ദേഹം പറഞ്ഞോളും കലാഭവൻ ഷാജോൺ പറയുന്നു
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…