Film News

പകിട പകിട പമ്പരത്തിന്റെ സൃഷ്ടാവ്, മലയാളിക്ക് ഓർത്തിരിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം! ടോം ജേക്കബിന്റെ തിരിച്ചുവരവ്, ട്രെയിലർ

ആൻമരിയ പ്രസന്റേഷൻസും ലാൽജി ക്രിയേഷൻസും ചേർന്ന് നിർമിച്ച് നവാഗതനായ ലിജു മിത്രൻ മാത്യു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കലാം സ്റ്റാൻഡേർഡ് 5 ബി’. 90കളുടെ കാലയളവിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷൻ താരം ടോം ജേക്കബ് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിൻ്റെ ട്രയിലർ റിലീസ് ചെയ്തു. ഉത്തരേന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന കലാം സ്റ്റാൻഡേർഡ് 5 ബി എന്ന ചിത്രത്തിലൂടെയാണ് ടോം അഭിനയ ജീവിതത്തിൽ രണ്ടാം വരവിനൊരുങ്ങുന്നത്. 1999–2005 കാലയളവിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷൻ സീരിയൽ പകിട പകിട പമ്പരത്തിന്റെ സൃഷ്ടാവാണ് ടോം ജേക്കബ്. അവതരണത്തിലും അഭിനയത്തിലും വ്യത്യസ്തത പുലർത്തിയ സീരിയൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

സിനിമയുടേതായി റിലീസ് ചെയ്ത ട്രെയിലറിലും അതി ഗംഭീര അഭിനയ പ്രകടനമാണ് ടോം ജേക്കബ് കാഴ്ചവച്ചിരിക്കുന്നത്. ചിത്രത്തിൻറെ കഥ, തിരക്കഥ , സംഭാഷണം ക്യാമറ, എഡിറ്റിങ്ങ് എന്നിവ സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്. നന്നേ ചെറുപ്പത്തിൽ ഉത്തരേന്ത്യയിൽ എത്തിപ്പെടുന്ന മലയാളി കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അയാളുടെ ജീവിതം പല രീതിയിൽ വഴിമാറുന്നുണ്ടെങ്കിലും മലയാള നാടിന്റെ സംസ്കാരവും രീതികളും തന്റെ മക്കളിലൂടെയും അതേപോലെതന്നെ പിന്തുടരാൻ ശ്രമിക്കുന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്റെ കഥ. എന്നാൽ ‘സിഎഎ’യുടെ വരവോടുകൂടി ഇവരുടെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നതാണ് സിനിമ പറയുന്നത്. ഭിന്നതയും, മത വൈരങ്ങളും തുടരുന്ന വർത്തമാന കാലത്തിന്റെ നേർ ചിത്രം കൂടിയാണ് ഈ സിനിമ.

മധ്യപ്രദേശിലെ ദേവാസിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ ചിത്രത്തിൽ ടോം ജേക്കബ്,ഏഞ്ചലോ ക്രിസ്റ്റ്യാനോ, നിമിഷ നായർ, മെലീസ, ജോൺസൻ, ജോബി കോന്നി, ശ്രീകുമാർ, സത്യനാഥ്, ജിത്തു, എന്നിവരോടൊപ്പം നിരവധി കലാകാരന്മാരും അഭിനയിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ്: അജിത്ത് എബ്രഹാം, ലിജു ജോയ്, മ്യൂസിക്ക്: പിജെ, ആർട്ട്: മെബിൻ മോൻസി, ലിന്റോ തോമസ് ലൈവ് സൗണ്ട്: അബിഹേൽ, മേക്കപ്പ്: മനീഷ് ബാബു, കളറിസ്റ്റ്: ജിതിൻ കുമ്പുക്കാട്ട്, അസോ. ഡയറക്ടർ: ശിവക്ക് നടവരമ്പ്, അസിസ്റ്റന്റ് ഡയറക്ടർ: നിവിൻ ബാബു, വസ്ത്രാലങ്കാരം: സത്യനാഥ്, മാനേജർ: ജീതേന്ദ്ര പവാർ , ഫൈനാൻസ് കൺട്രോളർ: ടെസ്സി തോമസ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago