കാലനായി ഇന്ദ്രജിത്! ‘കാലന്റെ തങ്ക കുടം’  ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് 

Follow Us :

നിതീഷ് കെ ടി ആർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാലന്റെ തങ്ക കുടം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, ഈ ചിത്രത്തിൽ കാലനായി  എത്തുന്നത് നടൻ ഇന്ദ്രജിത് ആണ്, വിജയ് ബാബുവാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ഒരു രസകരമായ പ്രമോഷനിലൂടെ ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവര്തകര് പങ്കുവെച്ചെത്തിയിരിക്കുന്നത്

ഈ ചിത്രത്തിൽ ഇന്ദ്രജിത്തിന് കൂടാതെ സൈജു കുറുപ്പ്, രമേശ് പിഷാരടി, അജു വര്ഗീസ്, വിജയ് ബാബു, ഇന്ദ്രൻസ്, ജൂഡ് ആന്റണി, ശ്രുതി സുരേഷ്, ഷൈജു ശ്രീധർ, വൃന്ദ മേനോൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഇതൊരു പക്കാ കോമഡി എന്റെർറ്റൈനെർ ആണ്, ഈ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത് ഒരു രസകരമായ പ്രമോഷൻ രീതിയിലാണ്

നടൻ ഇന്ദ്രജിത്തും, വിജയ് ബാബുവും പങ്കുവെച്ച ഒരു പത്രവാർത്ത സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറലായിരുന്നു, ശക്തമായ മഴയിൽ ആകാശത്തു നിന്നും ഭൂമിയിലേക്ക് പതിച്ച തങ്കക്കുടം എന്നായിരുന്നു ആ വാർത്ത. അതിൽ സ്വർണ്ണ നിറത്തിലുള്ള ഒരു കുടവും കാണിച്ചിരുന്നു എന്നിട്ട് അതിൽ മറ്റൊരു കുറിപ്പിൽ പറഞ്ഞത് ഈ കുടത്തിന്റെ ഉടമസ്ഥർ നാളെ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീഷിക്കുന്നു എന്നായിരുന്നു,