നോക്കാനും അന്വേഷിക്കാനും ആരുമില്ലാത്ത കാലത്ത് തന്നെ ശാരീരികമായി ഉപദ്രവിച്ച ആളുകളുണ്ട്, കാളി

Follow Us :

സിനിമയിലെ മിക്ക മേഖലകളിലും ഇന്ന് സ്ത്രീ സാന്നിധ്യം പ്രകടമാണ് അത്തരത്തിൽ സംഘട്ടന മേഖലയിലൂടെ ശ്രദ്ധ നേടിയെടുത്ത താരമാണ് കാളി. ഫൈറ്റ് മാസ്റ്ററായിട്ടും നായികമാര്‍ക്ക് ഡ്യൂപ്പായിട്ടുമൊക്കെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന കാളി നൽകുന്ന അഭിമുഖങ്ങളിൽ പലപ്പോഴും കാളി തന്റെ ജീവിതത്തെ പറ്റി ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ ഒക്കെ നടത്തിയിട്ടുണ്ട്. ചെറിയ പ്രായത്തില്‍ താൻ നേരിടേണ്ടതായി വന്ന ദുരനുഭവങ്ങളാണ് കാളി അഭിമുഖങ്ങളിലൂടെ പറയുന്നത്. നോക്കാനും അന്വേഷിക്കാനും ആരുമില്ലാത്ത കാലത്ത് തന്നെ ശാരീരികമായി ഉപദ്രവിച്ച ആളുകളുണ്ടെന്നാണ് കാളി പറഞ്ഞിട്ടുള്ളത്. തന്നെ ഉപദ്രവിക്കുന്നതിന് ഒരു നാട് മൊത്തം കൂട്ട് നിന്നതിനെ പറ്റിയും മലയാളത്തിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ് താരം. പത്ത് വയസ്സുള്ളപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ക്രൂരതയെപ്പറ്റിയാണ് കാളി മുന്‍പ് പലപ്പോഴായി തുറന്നു സംസാരിച്ചിട്ടുള്ളത്.

’10 വയസ്സുള്ള പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത് ഒരു അഭിമാനമായാണ് അക്കാലത്ത് ആ നാട് പോലും കണ്ടത് എന്നും അത്രയും ചെറിയ പെണ്‍കുട്ടിയെ ഉപയോഗിച്ചത് വലിയ ക്രെഡിറ്റോടെയാണ് അവര്‍ പറഞ്ഞത് എന്നും കാളി പറയുകയാണ്. നമ്മള്‍ ജീവിക്കുന്നത് യുപിയില്‍ ഒന്നുമല്ല. മൂന്ന് വര്‍ഷം മുന്‍പ് അവരുടെ ഫോട്ടോസ് സഹിതം താന്‍ സമൂഹ മാധ്യമങ്ങളിലൂടെ ഈയൊരു സംഭവം വെളിപ്പെടുത്തികൊണ്ട് പറഞ്ഞിരുന്നു. ഈയൊരു സംഭവത്തിൽ കേസ് നൽകിയപ്പോൾ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും അവർ തന്നെ മോശം സ്ത്രീയായി ചിത്രീകരിക്കുകയാണ് ചെയ്തത് എന്നും കാളി പറയുന്നു. നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും വിദേശിയായ ഒരാള്‍ തന്നെ എടുത്തു കൊണ്ടു പോയിട്ടുണ്ട് എന്നും എന്നാൽ പക്ഷെ അന്ന് കൂടെയുണ്ടായിരുന്ന കുട്ടികളെല്ലാം ചേര്‍ന്നാണ് തന്നെ തിരികെ രക്ഷപ്പെടുത്തി കൊണ്ടു വന്നത് എന്നും കാളി പറയുന്നു. അങ്ങനെ പല തരത്തിലുള്ള ദുരനുഭവങ്ങള്‍ തനിക്ക് ചെറിയ പ്രായത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി പീഡനത്തിന് ഇരയായാൽ എന്താണ് സംഭവിക്കുന്നത്? പരാതിയുമായി എത്തുമ്പോള്‍ ആദ്യം ചോദിക്കുന്നത് എന്തൊക്കെയാണ് അവര്‍ നിങ്ങളെ ചെയ്തതെന്നാണ്.

അതെന്താണെന്ന് പറഞ്ഞു കൊടുക്കാന്‍ മിക്കപ്പോഴും പെണ്‍കുട്ടികള്‍ക്ക് സാധിക്കണമെന്നില്ല എന്നും കാളി പറയുന്നു. താന്‍ നേരിട്ടത് എന്താണെന്ന് തനിക്ക് ഇപ്പോഴും കൃത്യമായി പറയാന്‍ അറിയില്ല. തന്നെ അവരൊക്കെ എന്താണ് ചെയ്തതെന്ന് തനിക്കറിയില്ല. ഭയന്നു വിറച്ച് താൻ അന്ന് ശ്മശാനത്തില്‍ അഭയം തേടിയെന്നും അവിടെ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കൈയ്യും കാലും കെട്ടിയിട്ട് കൊണ്ടു പോയി തന്നെ ചവിട്ടുകയും ശാരീരികമായി ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു താന്‍ നേരിട്ട വേദനകൾ കാരണം അവരെ കാണുമ്പോഴെല്ലാം താൻ ഒളിച്ചിരുന്നു എന്നും കാളി പറയുന്നുണ്ട്. ശരീര വളര്‍ച്ച കൂടുതലുള്ള കുട്ടിയായത് കൊണ്ടായിരിക്കാം ആളുകള്‍ തന്നെ ഉപയോഗിച്ച് എന്ന് തന്നോട് പറഞ്ഞവരുണ്ട് എന്നും കാളി പറയുകയാണ്. അത്രയും ലാഘവത്തോടെയാണ് ഓരോരുത്തരും തന്നെ ഉപയോഗിച്ചതിനെപ്പറ്റി പറയുന്നത്. താനിതെല്ലാം തുറന്നു പറയുന്നതു പോലും അവരോടുള്ള പ്രതികാരമാണ്. ഇപ്പോള്‍ തന്നെ കാണുമ്പോള്‍ അവര്‍ക്ക് പേടി ഉണ്ടാകുന്നത് പോലും തനിക്ക് സന്തോഷമാണ് എന്നും നമ്മളെ ഉപദ്രവിച്ച ആളുകള്‍ നീറുന്നത് കാണുന്നത് തന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് സന്തോഷമാണ് എന്നും കാളി തുറന്നു പറയുന്നു. അതേപോലെ തന്നെ രക്ഷകർത്താക്കൾ ഇല്ലാത്ത കുട്ടികൾ പലപ്പോഴും സെക്‌സ് വര്‍ക്കിലേക്ക് ഒക്കെ പോകാനുള്ള സാധ്യത കൂടുതലാണെന്നും ഈയൊരു അഭിമുഖത്തിലൂടെ കാളി പറയുന്നു. നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ഒരിക്കൽ അതിൽ ചെന്ന് പെട്ടാൽ ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ പിന്നീട് അവർക്ക് സാധിക്കില്ല. പെണ്‍കുട്ടികള്‍ ഇതിലേക്ക് പോകുന്നത് അവരെ സംരക്ഷിക്കാന്‍ നമ്മുടെ നിയമ സംഹിതയ്ക്ക് സാധിക്കാത്തതിനാലാണ് എന്നും ഇത്തരത്തിലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി താൻ പരമാവധി പ്രയത്‌നിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് എന്നും കാളി പറയുന്നു.