അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

Follow Us :

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ ചിത്രം. ധനുഷ്, അപർണ ബാലമുരളി, ദുഷാര വിജയൻ തുടങ്ങിയവർക്കൊപ്പമാണ് കാളിദാസ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഇക്കഴിഞ്ഞ മെയ് മാസമാണ് കാളിദാസിന്റെ സഹോദരി മാളവിക ജയറാമിന്റെ വിവാഹം നടന്നത്. ഗുരുവായൂരമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. പിന്നീട് നടന്ന വിവാഹ സത്കാരത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മാളവികയുടെ വിവാഹ നിശ്ചയ ദിനത്തിൽ ജയറാമിന്റെയും കാളിദാസിന്റെയും കണ്ണുകളും ഈറനണിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അന്നൊക്കെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മാളവികയെക്കുറിച്ച് സംസാരിക്കുകയാണ് കാളിദാസ് ജയറാം. പുതിയ ചിത്രം റായന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് മനസ് തുറന്നത്. മാളവികയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് കാളിദാസ് പറയുന്നു. എന്തെങ്കിലും ഫൺ ആയി ചെയ്യുമ്പോൾ അവളോട് പറയാൻ വേണ്ടി താൻ തിരിയും. പക്ഷെ അപ്പോഴാണ് അവൾ ഇവിടെ ഇല്ലെന്ന് താൻ ഓർക്കുക. വിവാഹ നിശ്ചയ ദിനത്തിൽ കരഞ്ഞതിനെക്കുറിച്ചും കാളിദാസ് ജയറാം സംസാരിച്ചു.

താൻ തന്റെ ഇമോഷനുകൾ വലുതായി പുറത്ത് കാണിക്കില്ല. പെട്ടെന്ന് അവളുടെ കല്യാണമെന്ന് പറഞ്ഞപ്പോൾ തനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല. സന്തോഷ കണ്ണീരാണ് അന്ന് കണ്ടതെന്നും കാളിദാസ് ജയറാം പറയുന്നു. മാളവികയുടെ കല്യാണത്തിന് അമ്മ പാർവതി ഡാൻസ് ചെയ്തതിനെക്കുറിച്ചും കാളിദാസ് ജയറാം ഈയൊരു അഭിമുഖത്തിൽ സംസാരിക്കുന്നു. തനിക്കും അത് സർപ്രെെസായിരുന്നു. പെർഫോം ചെയ്യുമെന്ന് പറഞ്ഞിരുന്നു. പക്ഷെ എന്താണെന്ന് അറിയില്ലായിരുന്നെന്നും കാളിദാസ് പറയുന്നു. കരിയറിനൊപ്പം കാളിദാസിന്റെ ജീവിതത്തിലും ഇന്ന് വിശേഷങ്ങളേറെയാണ്. കാമുകി തരിണിക്കൊപ്പം വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് കാളിദാസ്. ആഘോഷപൂർവം ഇവരുടെ വിവാഹ നിശ്ചയം നേരത്തെ നടന്നതാണ്. തന്റെ വിവാഹം വൈകാതെ തന്നെ ഉണ്ടാകുമെന്നും കാളിദാസ് ജയറാം വ്യക്തമാക്കി. മോഡലായ തരിണിയുമായി പ്രണയത്തിലായതിനെക്കുറിച്ച് കാളിദാസ് നേരത്തെ തുറന്നു സംസാരിച്ചിട്ടുണ്ട്. തന്റെ പ്രണയം വീട്ടിൽ ആദ്യം കണ്ടുപിടിച്ചത് മാളവികയാണെന്നും കാളിദാസ് ജയറാം അന്ന് പറഞ്ഞിരുന്നു. മോഡലായ തരിണി 2021 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേർഡ് റണ്ണർ അപ്പാണ്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

നീലഗിരി സ്വദേശിയാണ് 24 കാരിയായ തരിണി. ചെന്നെെയിലാണ് കാളിദാസ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. പിതാവ് ജയറാം എബ്രഹാം ഒസ്ലർ എന്ന സിനിമയിലൂടെ അടുത്തിടെയാണ് മലയാളത്തിലേക്ക് ശക്തമായ തിരിച്ച് വരവ് ന‌ടത്തിയത്. മലയാളത്തിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്ന ജയറാം ഏറെക്കാലമായി മലയാളത്തിൽ ഹിറ്റുകൾ ഉണ്ടായിരുന്നില്ല. കരിയറിൽ ജയറാമിന് സംഭവിച്ച വീഴ്ച ചർച്ചയാകവെയാണ് ശക്തമായ തിരിച്ച് വരവ് താരം നടത്തിയത്. മലയാളത്തിൽ നിന്ന് വിട്ട് നിന്നപ്പോഴും മറ്റ് ഭാഷകളിൽ ജയറാം സജീവമായിരുന്നു. അതേസമയം മലയാള സിനിമയിൽ വളരെ ചെറുപ്പത്തിൽ തന്നെ ബാലതാരമായെത്തി പിന്നീട് ഇപ്പോൾ നായകനായി തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടനാണ് കാളിദാസ് ജയറാം. ബാലതാരമായി മനം കവർന്ന കാളിദാസ് പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി തുടക്കം കുറിക്കുന്നത്. എന്നാൽ സിനിമ പരാജയപ്പെടുകയുണ്ടായി. തുടക്കത്തിൽ കാളിദാസ് ജയറാം അഭിനയിച്ച ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് തന്നിലെ ആക്ടറിനെ വലിയ രീതിയിൽ മാറ്റിയെടുക്കാൻ കാളിദാസ് ജയറാം ശ്രദ്ധിച്ചിട്ടുണ്ട്. മലയാളത്തിൽ താൻ ചെയ്ത കഥാപാത്രങ്ങളൊന്നും കാമ്പില്ലാത്തതായി തനിക്ക് തോന്നിയിട്ടുള്ളതെന്നും കാളിദാസ് ജയറാം പറയുകയാണ്. എന്നാൽ പക്ഷെ തമിഴ് സിനിമാ ലോകമാണ് കാളിദാസ് ജയരമിനെ തുണച്ചത്. തമിഴിൽ പതിയെ മികച്ച വേഷങ്ങൾ കാളിദാസിന് ലഭിക്കുകയുണ്ടായി. പാവ കഥൈകൾ, നച്ചത്തിരം നഗർഗിരത്, പോർ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു