മാളവികയുടെയും കാളിദാസിന്റെയും വിവാഹനിശ്ചയം!!! സ്‌പെഷ്യല്‍ വേദിയൊരുക്കിയത് അപര്‍ണ ബാലമുരളി

താരപുത്രി മാളവിക ജയറാമിന്റെ വിവാഹ വിശേഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു താരപുത്രിയുടെ വിവാഹനിശ്ചയം. നവനീത് ഗിരീഷാണ് മാളവികയെ സ്വന്തമാക്കിയത്. ഇരുവരുടെും വിവാഹത്തിന് കാത്തിരിക്കുകയാണ് ആരാധകലോകം. കൂര്‍ഗില്‍ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ചെന്നൈയില്‍ അപ്രതീക്ഷിതമായി പ്രളയം വന്നതോടെ വളരെ കുറച്ച് ആളുകളാണ് നിശ്ചയത്തില്‍ പങ്കെടുത്തത്.

ഇപ്പോഴിതാ മാളവികയുടെയും കാളിദാസിന്റെയും വിവാഹ നിശ്ചയ വേദിയുടെ വിശേഷമാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞമാസമായിരുന്നു കാളിദാസിന്റെയും തരുണിയുടെയും വിവാഹനിശ്ചയം. ചടങ്ങുകളുടെ വേദിയൊരുക്കിയത് തെന്നിന്ത്യയുടെ പ്രിയ താരമാണ്. ദേശീയ അവാര്‍ഡ് ജേതാവായ മലയാളത്തിന്റെ സ്വന്തം അപര്‍ണ ബാലമുരളിയാണ് വേദിയൊരുക്കിയത്. അപര്‍ണയുടെ നേതൃത്വത്തിലുള്ള എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് താരപുത്രിയുടെയും താരപുത്രന്റെയും വിവാഹ നിശ്ചയങ്ങള്‍ക്ക് വേദിയൊരുക്കിയത്.

അപര്‍ണ തന്നെയാണ് തന്നെ ഏല്‍പ്പിട്ട ദൗത്യത്തിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഈ യാത്രയില്‍ നിങ്ങളോടൊപ്പം പങ്കുചേരുന്നതില്‍ നന്ദിയും സന്തോഷവുമുണ്ട്. വെറുതെ ഒരു ഇവന്റ് ക്യൂറേറ്റ് ചെയ്യുക എന്നതിലുപരി ഞങ്ങളെ ഏല്‍പിക്കുന്ന ഓരോ അവസരത്തിലും വികാരങ്ങളും സ്‌നേഹവും നെയ്‌തെടുക്കാനാണ് എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് ശ്രമിക്കുന്നത്’, എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് അപര്‍ണ ബാലമുരളി കുറിച്ചത്.

ആഹ്ലാദകരമായ സംഭവങ്ങളുടെ ഭംഗി കേവലം അലങ്കാരങ്ങളിലോ അതിഗംഭീരമായ ആഘോഷങ്ങളിലോ മാത്രമല്ല, അവ സൃഷ്ടിക്കുന്ന സ്‌നേഹത്തിലും ബന്ധത്തിലും പ്രിയപ്പെട്ട ഓര്‍മകളിലുമാണ്. കലാകാരന്മാര്‍ എന്ന നിലയില്‍, നിങ്ങളുടെ ജീവിതത്തിലെ പ്രധാന ദിവസം ആ മാന്ത്രികത, ഹൃദയംഗമമായ ചിരി, സന്തോഷകരമായ കണ്ണുനീര്‍, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ തൂവല്‍സ്പര്‍ശം എന്നിവയാല്‍ സന്നിവേശിപ്പിക്കുക എന്നത് മഹേഷിന്റെയും എന്റെയും പാഷന്‍ പ്രോജക്റ്റാണ്. നിങ്ങളുടെ സ്വപ്നങ്ങളുടെ കാന്‍വാസ് വരയ്ക്കുന്ന ഓരോ നിമിഷവും അഭൗമ സൗന്ദര്യത്തോടെ വരച്ചുചേര്‍ക്കുക എന്നതാണ് എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സിന്റെ ലക്ഷ്യമെന്നും അപര്‍ണ കുറിച്ചു .

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago