‘അച്ഛന്റെ സിനിമയ്ക്ക് മകന്റെ ഉറപ്പ്’!! “ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല”- കാളിദാസ് ജയറാം

അച്ഛന്റെ വഴിയേ സഞ്ചരിച്ച് മലയാള സിനിമയിലും തമിഴ് സിനിമാ ലോകത്തും പ്രശസ്തി പിടിച്ചുപറ്റിയ താരമാണ് കാളിദാസ് ജയറാം. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എത്ര ചിത്രത്തിലൂടെയാണ് ജയറാമിന്റെ മകനായി ആ ബാല താരം എത്തിയത്.

സിനിമയില്‍ ജയറാമിന്റെ മകനായി തന്നെ കാളിദാസ് ജയറാം ജീവിച്ചു. ഇന്നിതാ വീണ്ടും ആ ഷൂട്ടിംഗ് സെറ്റ് ഓര്‍മ്മയിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് കാളിദാസ്. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നായകന്‍ അച്ഛന്‍ തന്നെ. ജയറാമിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ കഴിഞ്ഞ ദിവസമാണ് കാളിദാസ് ജയറാം എത്തിയത്. അച്ഛന്‍ ജയറാം, സത്യന്‍ അന്തിക്കാട്, അനൂപ് സത്യന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും കാളിദാസ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ആദ്യ സിനിമയായ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് തിരിച്ചു പോയി എന്നാണ് കാളിദാസ് ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്. ”കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്തിലേക്ക് തിരിച്ചു പോയ പോലെ തോന്നുന്നു. മാസ്റ്റര്‍ ഫിലിംമേക്കറായ ഇദ്ദേഹം വര്‍ക്ക് ചെയ്യുന്നത് കാണാന്‍ എപ്പോഴും സന്തോഷമാണ്. അതും എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ മിസ്റ്റര്‍ ജയറാമിനൊപ്പം.” ”വീട്ടില്‍ തിരിച്ചെത്തിയ പോലെ തോന്നി.

ഇവരുടെ കൂട്ടുകെട്ടിന്റെ വലിയ ആരാധകനാണ് ഞാന്‍. ഈ സിനിമയും നിങ്ങളെയാരേയും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പാണ്. ഇത് തിയേറ്ററില്‍ കാണുന്നതിനായി കാത്തിരിക്കുന്നു” എന്നാണ് കാളിദാസ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന സിനിമകൂടിയാണ് ഇത്.

 

Rahul

Recent Posts

അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…

1 hour ago

കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ നാല് വർഷത്തെ ശമ്പളം നൽകും, കമ്പനി ഉടമ

കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…

2 hours ago

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

14 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

16 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

16 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

16 hours ago