‘ഇപ്പോഴും പിന്തുടരുന്നത് മമ്മൂക്ക പറഞ്ഞ കാര്യം’; കമൽഹാസൻ വെറുതെയല്ല ഉലകനായകനായതെന്നും, കാളിദാസ്

മലയാളികളുടെ പ്രിയങ്കരനായ താരപുത്രനാണു  കാളിദാസ് ജയറാം. ബാലതാരമായി ബിഗ് സ്ക്രീനിലേക്ക് കടന്ന് വന്ന് നായകനായി മാറിയ താരം മലയാളത്തേക്കാൾ തമിഴ് സിനിമയിലാണ് സജീവം. ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രം വിക്രത്തിലും കാളിദാസ് ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്. തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹം ഇപ്പോഴും പല സംവിധായകരോടും സിനിമയിൽ അവസരം ചോദിക്കാറുണ്ടെന്നും കാളിദാസ് പറയുന്നു.നടൻ എന്ന നിലയിൽ താനും ഇപ്പോൾ അതേ പാതയാണ് പിന്തുടരുന്നതെന്നും അങ്ങനെയാണ് സുധാ കൊങ്കരയുടെ ഒരു ചിത്രം തനിക്ക് ലഭിച്ചതെന്നും ഒരു തമിഴ് മാധ്യമത്തോട് കാളിദാസ്  പറഞ്ഞു. ഒരു നടൻ എന്ന നിലയിൽ എനിക്ക് എപ്പോഴും ഇഷ്ടമുള്ള ആളാണ് മമ്മൂട്ടി സാർ. അദ്ദേഹം 40 വർഷത്തിന് മുകളിലായി സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ഇപ്പോഴും ഓരോ സംവിധായകരെ വിളിച്ച് സിനിമയിലേക്ക് അവസരം ചോദിക്കാറുണ്ട്.അദ്ദേഹം എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഒരു നടൻ എപ്പോഴും അവസരങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം, അതിൽ നാണക്കേട് ഒന്നും തോന്നേണ്ട ആവശ്യമില്ലെന്ന്.അതാണിപ്പോൾ ഞാനും പിന്തുടരുന്നത്.

അവസരങ്ങൾ ചോദിക്കാൻ എനിക്കും മടിയില്ല. അങ്ങനെയാണ് എനിക്ക് തങ്കമ്മേ എന്ന കഥാപാത്രം കിട്ടിയത്. ആദ്യമായി സുധാമേഡം എന്നെ കാണാൻ വന്നപ്പോൾ ശാന്തനു അവതരിപ്പിച്ച കഥാപാത്രമായിരുന്നു എനിക്ക് നൽകിയത്.പിന്നീട് ഞാൻ ഒരുപാട് വട്ടം ചോദിച്ചിട്ടാണ് ഈ കഥാപാത്രം എനിക്ക് ലഭിച്ചത്. ആ സമയത്ത് മറ്റ് നടന്മാരെ കിട്ടാനില്ലായിരുന്നു.നമുക്ക് കിട്ടുന്ന ചെറിയ അവസരം പോലും നമ്മൾ പാഴാക്കി കളയരുത്. ഒരുപാട് പേരിവിടെ നിലനിൽക്കുന്നുണ്ട് അതുകൊണ്ടുതന്നെ അവസരം ചോദിക്കുന്നത് നല്ല കാര്യമാണ്,’ കാളിദാസ് പറയുന്നു. കമൽഹാസനെപ്പറ്റിയും സംസാരിക്കുന്നുണ്ട് കാളിദാസ്  . ് കനക രാജ് ഒരുക്കിയ വിക്രത്തിൽ കമൽഹാസന്റെ മകന്റെ വേഷമായിരുന്നു കാളിദാസ് ചെയ്തത്. വിക്രം സിനിമയുടെ ലൊക്കേഷനിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കമൽഹാസനെപ്പറ്റി കാളിദാസ് പറയുന്നത്. താൻ കമലഹാസന്റെ വലിയൊരു ആരാധകനാണെന്നും അദ്ദേഹത്തിന്റെ വിരുമാണ്ടി എന്ന ചിത്രം ഒരുപാട് ഇഷ്ടമാണെന്നും കാളിദാസ് പറയുന്നു.

കമൽഹാസനെ   ആദ്യമായി കണ്ടപ്പോൾ ആ കാര്യങ്ങളൊക്കെയാണ് താൻ കൂടുതൽ സംസാരിച്ചതെന്നും കാളിദാസ് പറയുന്നു. വർഷങ്ങൾക്കു മുമ്പ് തന്നെ സൂപ്പർ ഹീറോ കഥകളെ കുറിച്ചും അദ്ദേഹം ചിന്തിച്ചിരുന്നെന്നും അഭിമുഖത്തിൽ കാളിദാസ് പറഞ്ഞു.‘എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണ് അദ്ദേഹത്തിന്റെ വിരുമാണ്ടി. ആദ്യമായി കമൽ സാറിനെ കണ്ടപ്പോൾ ഞാൻ ആ സിനിമയെ കുറിച്ച് തന്നെ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു.ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. അതുകൊണ്ടുതന്നെ ആദ്യമായി കാണുന്ന ആ ഫാൻ ബോയ് മൊമന്റിൽ എന്താണ് സംസാരിക്കേണ്ടതെന്ന ഒരു കൺഫ്യൂഷൻ നമുക്കുള്ളിൽ ഉണ്ടാകും. അദ്ദേഹത്തെ ശല്യപ്പെടുത്തിയിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്.വിക്രം സിനിമയുടെ ഷൂട്ടിങ് സമയത്താണ് മലയാളത്തിലെ മിന്നൽ മുരളി എന്ന ചിത്രം റിലീസ് ആയത്. ഞങ്ങൾ ഇങ്ങനെ ചുമ്മാ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു എത്രയോ കാലങ്ങൾക്കു മുമ്പ് തന്നെ അദ്ദേഹം ഒരു സൂപ്പർഹീറോ കഥ എഴുതിവെച്ചിട്ടുണ്ടെന്ന്. ആ കഥയെല്ലാം അദ്ദേഹം പറഞ്ഞു തന്നു. എനിക്ക് ശരിക്കും അത്ഭുതം തോന്നി. അത്രയും കാലം മുൻപ് തന്നെ അങ്ങനെയുള്ള കഥകളെല്ലാം സാർ ആലോചിച്ചിട്ടുണ്ട്.അതുകൊണ്ടാണ് കമലഹാസൻ സാർ ഒരു ഉലകനായകൻ ആവുന്നത്. വിക്രത്തിൽ അദ്ദേഹത്തിനോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് ഹാപ്പിയാണ്,’കാളിദാസ് പറയുന്നു. ഇന്ത്യൻ 2  ഉൾപ്പെടെ മൂന്നു സിനിമകളാണ് കാളിദാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago