ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ ചാര്‍ളി എന്ന സിനിമയിലെ കള്ളന് ഡിസൂസയെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. ഇപ്പോഴിതാ സൗബിന്റെ ആ കഥാപാത്രം ടൈറ്റില്‍ റോളില്‍ എത്തുകയാണ് കള്ളന് ഡിസൂസയിലൂടെ. സൗബിന് ഷാഹിര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘കള്ളന് ഡിസൂസ’യ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നത്. ചിത്രം 2022 ജനുവരി 27ന് പ്രദര്‍ശനത്തിനെത്തും. ജിത്തു കെ.ജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
കള്ളന് ഡിസൂസയുടെ രചന സജീര്‍ ബാബയാണ് ഒരുക്കിയത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചാര്‍ളി, ഈ സിനിമയില്‍ സൗബിന് അവതരിപ്പിച്ച കഥാപാത്രവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയരുന്നു. ‘ചാര്‍ളി’യിലെ ഒരു കഥാപാത്രമായിരുന്നു സൗബിന് ഷാഹിര്‍ അവതരിപ്പിച്ച സുനിക്കുട്ടന്‍ കള്ളന് ഡിസൂസ. ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കള്ളന് ഡിസൂസ ടൈറ്റില്‍ കഥാപാത്രമാകുന്ന ചിത്രം ഇപ്പോള്‍ റിലീസിനൊരുങ്ങുന്നത്. റാംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റാംഷി അഹമ്മദ് ആണ് നിര്‍മ്മാണം. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സൗബിന് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…