ദുബായില്‍ വെച്ച് സന്തോഷവാര്‍ത്ത പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍..!! ആശംസകള്‍ നേര്‍ന്ന് ആരാധകര്‍..!!

അച്ഛന്‍ പ്രിയദര്‍ശന്റേയും അമ്മ ലിസിയുടേയും പാത പിന്തുടര്‍ന്ന് സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. ആദ്യമെല്ലാം സിനിമയുടെ പിന്നണി രംഗത്തായിരുന്നു കല്യാണി ശോഭിച്ചത്. അഭിനയം ഒരിക്കലും തന്റെ ഒരു ആഗ്രഹം ആയിരുന്നില്ല എങ്കില്‍ കൂടി ഇതര ഭാഷകളില്‍ ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ച താരം, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് നടിയായി അരങ്ങേറ്റം കുറിയ്ക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു താരം എത്തിയത്. ആ ഒരു കഥാപാത്രത്തിലൂടെ തന്നെ കല്യാണിയെ മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

പിന്നീട്.. മരക്കാര്‍, ഹൃദയം, ബ്രോഡാഡി എന്നീ സിനിമകളിലും താരം നായികയായി എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ ഒരു സന്തോഷവാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ദുബായില്‍ വെച്ച് തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷം പൊടിപൊടിച്ചതിന്റെ വിശേഷങ്ങളാണ് കല്യാണി തന്റെ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്.

ദുബായ് നഗരത്തില്‍ കറങ്ങിയടിച്ച് കൂട്ടുകാര്‍ക്കൊപ്പം തന്റെ ജന്മദിനം കല്യാണി ആഘോഷമാക്കി മാറ്റി. ഇതിനോടനുബന്ധിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. താരത്തിന് ആശംസകള്‍ അറിയിച്ച് സിനിമാ രംഗത്തെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

സിനിമയുടെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് കല്യാണി പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിറന്നാള്‍ ദിനത്തില്‍ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങളായിരുന്നു കല്യാണിയ്ക്ക് സാധിച്ചെടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നത്. എന്നാല്‍ എതെങ്കിലും ഒന്ന് തിരഞ്ഞെടുക്കൂ എന്നായിരുന്നു സുഹൃത്തുക്കളുടെ നിര്‍ദേശം എന്നാണ് കല്യാണി പറയുന്നത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago