കഥാപാത്രങ്ങള്‍ ഏതും ആയിക്കൊള്ളട്ടെ അതെല്ലാം ബിന്ദു പണിക്കര്‍ എന്ന നടിയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. എന്നാലും മലയാളികള്‍ക്ക് എന്നും ഓര്‍ക്കാനിഷ്ടം താരത്തിന്റെ ഹാസ്യ കഥാപാത്രങ്ങള്‍ തന്നെയെന്ന് പറയാതെ വയ്യ. അഭിനയത്തില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ബിന്ദുവിന് വലിയ പ്രേക്ഷക പിന്തുണ തന്നെ ലഭിച്ചിരുന്നു. 2009ല്‍ ആയിരുന്നു താരത്തിന്റെ നടന് സായികുമാറുമായുള്ള രണ്ടാം വിവാഹം. ആദ്യ ഭര്‍ത്താവ് ബിജു വി നായര്‍ ആയിരുന്നു. തന്റെ മകളും പ്രേക്ഷകരും ബിന്ദുവിന്റെ ഈ തീരുമാനത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ഈ താരദമ്പതികള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ വീണ്ടും അച്ഛനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് കല്യാണി. തന്റെ കുടുംബ വിശേഷങ്ങളെല്ലാം താരപുത്രി സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്്. നൃത്തവും അഭിനയവും ഒരുപോലെ വഴങ്ങുന്ന കല്യാണി എന്നാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത് എന്ന് ചോദിക്കുകയാണ് ആരാധകര്‍.
കല്യാണിക്കൊപ്പം ഇടയ്ക്കിടെ ബിന്ദുപണിക്കരും സായ് കുമാറുമെല്ലാം വീഡിയോകളില്‍ ആരാധകരുടെ മുന്പില് പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവുമൊടുവിലായി കല്യാണി പങ്കുവെച്ചത് അച്ഛന് സായി കുമാറിന് ഒപ്പമുള്ള ഒരു ചിത്രമാണ്. അച്ഛനെ ചേര്‍ത്തുപിടിച്ച് നില്ക്കുന്ന ഈ ഒരു ചിത്രത്തിലൂടെ തന്നെ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധമാണ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. സന്തോഷത്തോടെ അച്ഛനെ കെട്ടിപ്പിടിച്ചു നില്ക്കുന്ന മകളുടെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാണ് കല്യാണി സിനിമയിലേക്ക് വരുന്നതെന്നും ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…