മഞ്ഞ നിറമുള്ള ഗൗണില്‍ സുന്ദരിയായി കല്യാണി പ്രിയദര്‍ശന്‍..!

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ഇതര ഭാഷാ ചിത്രങ്ങളിലാണ് തിളങ്ങിയത് എങ്കിലും മലയാളത്തില്‍ താരത്തിന്റെ ആദ്യ സിനിമ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അമ്മ ലിസ്സിയ്ക്കും അച്ഛന്‍ പ്രിയദര്‍ശനും നല്‍കിയ സ്ഥാനം മലയാളി പ്രേക്ഷകര്‍ മകള്‍ കല്യാണി പ്രിയദര്‍ശനും നല്‍കി. സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഇഷ്ട നടിമാരില്‍ ഒരാളായി മാറിയ കല്യാണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സ്‌റ്റൈലിഷ് ലുക്കില്‍ തന്റെ പുതിയ ഫോട്ടോ ഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തന്റെ പുതിയ ഫോട്ടോ ഷൂട്ടുകളുമായി എപ്പോഴും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം ബാക്ക്‌ലെസ്സ് ബ്ലൗസും സ്‌കേര്‍ട്ടും അണിഞ്ഞ് എത്തിയ താരം, ഇത്തവണ ഒരു മഞ്ഞഗൗണിലാണ് എത്തിയിരിക്കുന്നത്. ഗൗണിനൊപ്പം മാല ധരിക്കാതെ കമ്മല്‍ മാത്രം ധരിച്ചാണ് താരം എത്തിയത്.

സിംപിള്‍ മേക്കപ്പ് ആണെങ്കില്‍ കൂടി ഫോട്ടോകളില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണപ്പെടുന്നത്. തരുണ്‍ ആണ് കല്യാണിയുടെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പല്ലവിയാണ് സ്റ്റൈലിംഗ്. അമിത് ആണ് മേക്കപ്പ് ചെയ്തത്. കീര്‍ത്തി സുരേഷ് അടക്കമുള്ള മറ്റ് താര സുന്ദരിമാരും സുഹൃത്തുക്കളും കല്യാണിയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നുണ്ട്.

അതേസമയം, താരത്തിന്റെ ഏറ്റവും പുതിയ ചിത്രം തല്ലുമാലയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബ്രോഡാഡി, ഹൃദയം എന്നീ സിനിമകള്‍ക്ക് ശേഷം കല്യാണി ടോവിനോ തോമസിന്റെ നായികയായി എത്തുന്ന ആദ്യ ചിത്രമാണ് തല്ലുമാല.

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

11 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

11 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

11 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

11 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

11 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

12 hours ago