യാതൊരു സിനിമാപാരമ്പര്യവുമില്ലാതെ സിനിമയിലെ നല്ല നായകനായ താരമാണ് ആസിഫ് അലി.കല്യാണി പ്രിയദര്ശന് ആസിഫ് അലിക്കൊപ്പം നായികയായി എത്തുമെന്ന് വാര്‍ത്തകള്‍ വന്ന ചിത്രമായിരുന്നു മഹേഷും മാരുതിയും. പക്ഷെ, ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് കല്യാണി ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ് അറിയുന്നത്. പകരം മംമ്ത ചിത്രത്തിലേക്ക് എത്തുമെന്നും അറിയുന്നു.
മംമ്ത ഈ സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ”മഹേഷും മാരുതിയും”.
കല്യാണി പ്രിയദര്‍ശനെയാണ് ആസിഫിന്റെ നായികയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്നം ഉള്ളതിനാല്‍ സിനിമയില്‍ നിന്നും കല്യാ ണി പിന്മാറുകയായിരുന്നു. അതിനു ശേഷമാണ് മംമ്ത മോഹന്‍ ദാസിനെ ആസിഫ് അലി ചിത്രത്തില്‍ എത്തിച്ചത്.ഗൗരി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്.
ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷിജു, ജയ കൃഷ്ണന്, പ്രേംകുമാര്‍, രചന നാരായണന് കുട്ടി തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രേക്ഷകര്‍ ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. മലയാളത്തില്‍ ഇപ്പോള്‍ കുടുംബ ചിത്രങ്ങള്‍ക്ക് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. അത് ഒരു പരിധിവരെ നികത്തുന്നത് ആസിഫ് അലി ചിത്രങ്ങളാണ്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷ ആണ് ഈ ചിത്രത്തില്‍ കുടുംബപ്രേക്ഷകര്‍ വെച്ചിട്ടുള്ളത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…