ഇത് എന്റെ അച്ഛന്‍, സായ്കുമാറിനെ കെട്ടിപ്പിടിച്ച് കല്യാണിയുടെ ചിത്രം

Follow Us :

ബിന്ദുപണിക്കരുടെ ഒരേയൊരു മകളാണ് കല്യാണി. ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം കഴിഞ്ഞ ദിവസം പങ്ക് വച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നടന്‍ സായ്കുമാറിനെ കെട്ടിപ്പിടിച്ച് ഇത് എന്റെ അച്ഛന്‍ എന്നായിരുന്നു താരം പങ്ക് വച്ചത്. ബിന്ദുപണിക്കറുടെ ഭര്‍ത്താവ് മരിച്ച ശേഷമാണ് നടന്‍ സായ്കുമാറിനെ താരം വിവാഹം കഴിക്കുന്നത്. ഇരുവരും സന്തോഷമായി ജീവിക്കുകയാണ് ഇപ്പോള്‍.


സായ്കുമാര്‍ ആദ്യഭാര്യയുമായി വിവാഹമോചനം നേടിയ ശേഷമാണ് ബിന്ദുപണിക്കരെ വിവാഹം കഴിച്ചത്. ആദ്യബന്ധത്തിലുള്ള മകള്‍ വൈഷ്ണവി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ അഭിനയി്ക്കുന്നുണ്ട്. വൈഷ്ണവിയുടെ വിവാഹം പോലും സായികുമാറിനെ അറിയിച്ചില്ലായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ കല്യാണിയുടെ ഈ ചിത്രം വൈഷ്ണവിക്കുള്ള ചുട്ടമറുപടിയാണെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം, ടിക് ടോക് വീഡിയോകളിലൂടെ കല്യാണി പ്രേക്ഷകരുടെ മനസില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
ടിക് ടോക്ക് വന്നപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തു. എന്നാല്‍ സാധാരണ പോലൊരു ആപ്പ് എന്നേ ഉണ്ടായിരുന്നുള്ളൂവെന്നും കല്യാണി പറയുന്നു. ആദ്യമൊക്കെ 300 ലൈക്ക് ഒക്കെയായിരുന്നു കിട്ടിയിരുന്നതെന്നും കല്യാണി ഓര്‍ക്കുന്നു. ഒരു ന്യൂ ഇയര്‍ ദിനത്തില്‍ കസിനൊപ്പം ലൈനടിച്ചാല്‍ ഫൈനടിക്കുന്ന പാട്ട് പാടി വീഡിയോ ചെയ്തു. അതില്‍ സായി അച്ഛനേയും കാണിച്ചു. പിറ്റേ ദിവസം ടിക് ടോക് തുറന്നപ്പോള്‍ ഞെട്ടി. ആയിരിക്കണക്കിന് പേരായിരുന്നു ലൈക്ക് ചെയ്തതെന്ന് കല്യാണി പറയുന്നു.