നിറത്തിലെ ഒരു പാട്ടിൽ ശാലിനി അഭിനയിച്ചില്ല! അന്ന് അജിത് തന്നോട് ഒരു വിവരം വിളിച്ചു പറഞ്ഞു, സംഭവത്തെ കുറിച്ച്; കമൽ

ഒരു  ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ കമല്‍ വീണ്ടും, ഷൈന്‍ ടോം ചാക്കോ നായകനായിട്ട് എത്തുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമ സംവിധാനം ചെയ്യ്തിരിക്കുകയാണ്, ഇന്നായിരുന്നു സിനിമ റിലീസ് ചെയ്യ്തത്,  ഇതിനിടെ മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നടി ശാലിനിയെയും അജിത്തിനെ കുറിച്ചും കമല്‍ പറഞ്ഞ വാക്കുകളാണ്  കൂടുതൽ ശ്രെദ്ധ ആകുന്നത്,  ‘നിറം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമ തമിഴിലേക്ക് സംവിധാനം ചെയതിനെ കുറിച്ചാണ് സംവിധായകന്‍ സംസാരിച്ചത്. നിറം തമിഴിലേക്ക് എടുത്തപ്പോള്‍ അതിലെ ഒരു പാട്ട് സീനില്‍ ശാലിനി അഭിനയിച്ചിരുന്നില്ല. അതിന് കാരണം ആ സമയത്ത് അവരുടെ വിവാഹം നടന്‍ അജിത്തുമായി കഴിഞ്ഞിരുന്നു,  കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിക്കാന്‍ വിടില്ലെന്ന് അജിത്ത് എന്നെ വിളിച്ച് പറഞ്ഞിരുന്നു. വ്യക്തിപരമായി പുള്ളിയ്ക്ക് അതിലൊരു പ്രശ്‌നമുണ്ട്. അതുകൊണ്ട് ഒന്നും തോന്നരുതെന്നും എന്നോട് പറഞ്ഞിരുന്നു.

പക്ഷേ ശാലിനിയുടെ കല്യാണത്തിന് മുന്‍പ് അത് എടുത്ത് തീര്‍ക്കാന്‍ സാധിച്ചിരുന്നില്ല.  കുഞ്ചാക്കോ ബോബന് പകരം തമിഴില്‍ പ്രശാന്താണ് നായകനായി അഭിനയിച്ചത്. പ്രശാന്തും അജിത്തും തമ്മിലുള്ള ഈഗോ ക്ലാഷ് കൊണ്ടോ പ്രൊഫഷണല്‍ വൈര്യം കൊണ്ടായിരിക്കാം പ്രശാന്ത് ഡേറ്റ് തരാതെ  കുറച്ച് പ്രശ്‌നത്തിലാക്കി. കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിപ്പിക്കണമെന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നത് കൊണ്ടാണെന്ന് തോന്നിയിരുന്നു. നടി കല്യാണം കഴിച്ച് പോകുന്നതിന് മുന്‍പ് എങ്ങനെയും ഷൂട്ടിങ്ങ് തീര്‍ക്കാന്‍ വേണ്ടി ഡേറ്റ് തീരുമാനിച്ചാലും പ്രശാന്ത് അത് മാറ്റും. ഞങ്ങളുടെ ഭാഗമെങ്കിലും വേഗം എടുത്ത് തീര്‍ക്കൂ എന്ന് പറഞ്ഞ് ശാലിനിയും അവരുടെ പിതാവുമൊക്കെ നിര്‍ബന്ധിച്ച് കൊണ്ടേയിരുന്നു,  നിവൃത്തിയില്ലാതെ വന്നതോടെ ശാലിനിയുടെ കുറച്ച് സീനുകള്‍ ഒറ്റയ്ക്ക് എടുത്തു. ബാക്കി പ്രശാന്തിന്റെ ഡ്യൂപ്പിനെ വെച്ചിട്ട് ഒരു സീന്‍ തന്നെ ഷൂട്ട് ചെയ്തിരുന്നു.

എന്നിട്ട് ശാലിനിയെ ഞാന്‍ പറഞ്ഞ് വിട്ടു. പക്ഷേ പാട്ടിലെ കുറച്ച് സീനുകള്‍  എടുക്കാന്‍ പറ്റിയില്ല. അതിന്റെ ലൈറ്റും മറ്റ് സെറ്റപ്പൊന്നും ഓകെയായില്ല  കൊണ്ടാണ് അത് ചെയ്യാതെ വിട്ടത്.  ഞാനൊരിക്കല്‍ അജിത്തിനെ വിളിച്ച് നോക്കിയിരുന്നു. ശാലിനിയെ അഭിനയിപ്പിക്കുമോ എന്ന് ചോദിച്ചു,  ഞാനാദ്യമേ സാറിനോട് പറഞ്ഞതല്ലേ, വെരി സോറിയെന്ന് അജിത് പറഞ്ഞു . അത് കുഴപ്പമില്ല, ഞാന്‍ ശല്യപ്പെടുത്തുന്നില്ലെന്നും ഞാൻ  പറഞ്ഞു. അതിന് ശേഷം പ്രശാന്ത് പെട്ടെന്ന് ഡേറ്റ് തരികയും ഷൂട്ടിങ് വീണ്ടും തുടങ്ങുകയും ചെയ്തു. ശാലിനിയ്ക്ക് പകരം ഡ്യൂപ്പിനെ വെച്ചിട്ട് ബാക്ക് സീനുകളൊക്കെ എടുത്തു. ഒരു സീനില്‍ ചാക്കോച്ചന്‍ ഇടയ്ക്ക് കയറി വരുന്നുണ്ട്. എന്ത് ചെയ്തിട്ടും അത് ഒഴിവാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അന്ന് തിയേറ്ററില്‍ മാത്രമേ സിനിമ ആളുകള്‍ കാണുകയുള്ളു. ഇന്നത് യൂട്യൂബിലൂടെ ആളുകളൊക്കെ കണ്ടുപിടിച്ചു. എന്നിട്ട് സോഷ്യല്‍ മീഡിയയിലൂടെ ട്രോളായി പ്രചരിക്കും. ചാക്കോച്ചന്‍ അതില്‍ അഭിനയിച്ചിട്ടുണ്ടെന്ന തരത്തിലാണ് പ്രചരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍.

 

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago